ധോനി ക്ഷമയോടെ നിരീക്ഷിക്കുകയാണ് സഞ്ജുവിനേയും പന്തിനേയും; പന്തിന് ലക്ഷ്മണിന്റെ മുന്നറിയിപ്പും

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പന്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്
ധോനി ക്ഷമയോടെ നിരീക്ഷിക്കുകയാണ് സഞ്ജുവിനേയും പന്തിനേയും; പന്തിന് ലക്ഷ്മണിന്റെ മുന്നറിയിപ്പും

സഞ്ജു സാംസണിന്റേയും, റിഷഭ് പന്തിന്റേയും പ്രകടനം വിലയിരുത്തിയാവും ധോനി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചു വരവിനെ കുറിച്ച് തീരുമാനിക്കുക എന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഐപിഎല്‍ ലക്ഷ്യമിട്ടാണ് ധോനി ഒരുങ്ങുന്നതെന്നും ലക്ഷ്മണ്‍ പറയുന്നു. 

സഞ്ജു സാംസണിന്റേയും, റിഷഭ് പന്തിന്റേയും പ്രകടനം ക്ഷമയോടെ വീക്ഷിക്കുകയാവും ധോനി ചെയ്യുക എന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലിന് വേണ്ടി ഒരുങ്ങുകയാണ് ധോനി ഇപ്പോള്‍. ഐപിഎല്ലിന് ശേഷമാവും ധോനി തീരുമാനം എടുക്കുക. എന്നത്തേയും പോലെ ഇത്തവണയും ധോനി മികവ് കാണിക്കും എന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും ലക്ഷ്മണ്‍ പറഞ്ഞു. 

'റിഷഭ് പന്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സെലക്ടര്‍മാരും ടീമും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനൊത്ത് പന്ത് കളി പുറത്തെടുക്കണം. സഞ്ജുവിനെ പോലെ ഫോമിലുള്ള താരങ്ങള്‍ ബാക്ക്അപ്പായി ഉണ്ടെന്ന ശക്തമായ വാക്കുകള്‍ പന്തിന് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും നല്‍കി . സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പന്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്'. 

അവസരം നല്‍കുമെന്ന് പന്തിന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടാവും.പക്ഷേ, അവരര്‍പ്പിച്ച വിശ്വാസത്തിന് പ്രതിഫലം കൊടുക്കേണ്ട ഉത്തരവാദിത്വം പന്തിനുണ്ടെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പന്തിനായിട്ടില്ല. പക്ഷേ ആ എക്‌സ് ഫാക്റ്റര്‍ പന്തിലുണ്ട്. നല്ല ഡെലിവറികളില്‍ പോലും ബിഗ് ഹിറ്റ് കണ്ടെത്തി, ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തമായ താരമാണ് പന്തെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com