നോട്ട്ഔട്ട് ആവുമെന്ന് ഉറപ്പിച്ചു, ലോകകപ്പ് സെമിയില്‍ തോല്‍പ്പിച്ചത് ആ ഈഗോയെന്ന് കോഹ് ലി

നോട്ട്ഔട്ട് ആവുമെന്ന് ഉറപ്പിച്ചു, ലോകകപ്പ് സെമിയില്‍ തോല്‍പ്പിച്ചത് ആ ഈഗോയെന്ന് കോഹ് ലി

'തോല്‍വികളെ ഞാന്‍ വെറുക്കുന്നു. തോറ്റതിന് ശേഷം ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് പറയുന്നതിനോട് എനിക്ക് താത്പര്യമില്ല'

ലോകകപ്പ് സെമി ഫൈനല്‍. നോട്ട്ഔട്ട് ആയിട്ടാവും ക്രീസില്‍ നിന്ന് തിരികെ ഞാന്‍ ഡ്രസിങ് റൂമിലെത്തുക എന്നാണ് എന്റെ മനസ് പറഞ്ഞത്. എന്നാല്‍ അത് എന്റെ ഈഗോ ചിന്ത ആയിരുന്നിരിക്കാം എന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്. ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ഒരു റണ്‍സിന് കോഹ് ലി പുറത്തായിരുന്നു. 

'പരാജയങ്ങള്‍ എന്നേയും അസ്വസ്ഥനാക്കും, മറ്റെല്ലാവരേയും പോലെ തന്നെ. സെമി ഫൈനലില്‍ ക്രീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ഞാന്‍ മനസില്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു, നോട്ട്ഔട്ട് ആയിട്ടാവും ഞാന്‍ തിരികെ കയറുക, പ്രതിസന്ധി നിറഞ്ഞ ആ ഘട്ടം ഇന്ത്യയ്ക്കായി ഞാന്‍ അതിജീവിക്കുമെന്ന്. എന്നാലത് എന്റെ ഈഗോ ചിന്ത ആയിരുന്നിരിക്കണം'. 

അങ്ങനെ നടക്കും എന്ന് എങ്ങനെയാണ് പ്രവചിക്കാന്‍ കഴിയുക? എന്തെങ്കിലും സാധിച്ചെടുക്കണം എന്ന് അതിയായി ആഗ്രഹിക്കാം, അത്രയേ പാടുള്ളു. . തോല്‍വികളെ ഞാന്‍ വെറുക്കുന്നു. തോറ്റതിന് ശേഷം ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് പറയുന്നതിനോട് എനിക്ക് താത്പര്യമില്ല. ക്രീസിലേക്ക് എത്തുമ്പോള്‍ അതൊരു അഭിമാനമാണ്. അതുപോലെ കളിക്കണം എന്ന് ഭാവി തലമുറയ്ക്ക് തോന്നും വിധം പ്രകടനം കാഴ്ച വെക്കാനാണ് ശ്രമിക്കുന്നത് എന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

ലോകകപ്പ് സെമി ഫൈനലില്‍ കോഹ് ലി ഉള്‍പ്പെടെ ഇന്ത്യയുടെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്മാരും ഒരു റണ്‍സ് വീതം എടുത്താണ് പുറത്തായത്. അവസാന ഓവറുകളില്‍ ജഡേജയും ധോനിയും ചേര്‍ന്ന് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ധോനി റണ്‍ഔട്ട് ആയതോടെ ഇന്ത്യയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com