പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫ് ആരുടേത്? വിരാട് കോഹ് ലിയുടേതോ? വിനോദ് കാംബ്ലിയുടേതോ? 

സയിദ് മുഷ്താഖ് അലി ട്രോഫിക്കിടയിലെ മത്സരത്തില്‍ ക്രീസില്‍ നില്‍ക്കവെയാണ് പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫിലേക്ക് ആരാധകരുടെ കണ്ണ് എത്തിയത്
പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫ് ആരുടേത്? വിരാട് കോഹ് ലിയുടേതോ? വിനോദ് കാംബ്ലിയുടേതോ? 

പുതുതലമുറ താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധ വെച്ചത് പൃഥ്വി ഷായിലാണ്. പരിക്ക് പറ്റി പിന്മാറുന്നത് വരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പൃഥ്വിയില്‍ നിന്ന് വരികയും ചെയ്തു. വിലക്ക് കാലാവധിക്ക് ശേഷമുള്ള മടങ്ങി വരവില്‍ തന്നെ മികച്ച കളിയിലൂടെ വാര്‍ത്തകളില്‍ നിറയാന്‍ പൃഥ്വിക്കായി. ഇപ്പോഴിതാ, പൃഥ്വിയുടെ ബാറ്റ് ആണ് ആരാധകര്‍ക്കിടയിലെ സംസാര വിഷയം. 

സയിദ് മുഷ്താഖ് അലി ട്രോഫിക്കിടയിലെ മത്സരത്തില്‍ ക്രീസില്‍ നില്‍ക്കവെയാണ് പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫിലേക്ക് ആരാധകരുടെ കണ്ണ് എത്തിയത്. ആരുടെ ഓട്ടോഗ്രാഫ് ആണിത് എന്ന് തിരഞ്ഞായിരുന്നു ആരാധകരുടെ പാച്ചില്‍. ഉത്തരം കിട്ടാന്‍ അവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ഓട്ടോഗ്രാഫ് ആരാധകര്‍ക്ക് എളുപ്പം തിരിച്ചറിയാനായി. പ്രിയപ്പെട്ട പൃഥ്വി, എല്ലാ ഭാവുകങ്ങളും, ബാറ്റിങ് ആസ്വദിക്കൂ എന്നായിരുന്നു പൃഥ്വിയുടെ ബാറ്റില്‍  കോഹ് ലി കുറിച്ച വാക്കുകള്‍. എന്നാല്‍, കോഹ് ലിയുടെ ഓട്ടോഗ്രാഫ് അല്ല ഇത്, ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയുടെ വാക്കുകളാണെന്ന് പറഞ്ഞ് മറ്റൊരു വിഭാഗം ആരാധകരും എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com