മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം, വാങ്കഡെയിലെ വന്ദേമാതരം; ഹൃദയം തൊട്ട നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി

രണ്ട് ലോക കിരീടങ്ങളില്‍ ഇന്ത്യയ്ക്കായി നേടിത്തന്ന ക്രിക്കറ്റ് കരിയറിന് ഇടയിലെ ഒരിക്കലും മറക്കാനാവാത്ത തന്റെ പ്രിയപ്പെട്ട രണ്ട് നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി
മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം, വാങ്കഡെയിലെ വന്ദേമാതരം; ഹൃദയം തൊട്ട നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി

മുംബൈ: രണ്ട് ലോക കിരീടങ്ങളില്‍ ഇന്ത്യയ്ക്കായി നേടിത്തന്ന ക്രിക്കറ്റ് കരിയറിന് ഇടയിലെ ഒരിക്കലും മറക്കാനാവാത്ത തന്റെ പ്രിയപ്പെട്ട രണ്ട് നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി. 2007ലെ ട്വന്റി20 ലോകകപ്പിന് ഇടയിലും, 2011ലെ ലോകകപ്പ് ഫൈനലിന് ഇടയിലുമായിരുന്നു ആ നിമിഷങ്ങള്‍...

2007ലെ ലോകകപ്പ് ജയിച്ച് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെത്തി. മുംബൈയിലെ മറൈന്‍ഡ്രൈവില്‍ ഓപ്പണ്‍ ബസിലാണ് ഞങ്ങള്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. അവിടെ കൂടിയ എല്ലാവരുടേയും മുഖത്ത് ചിരിയായിരുന്നു. ആ ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഫ്‌ലൈറ്റ് മിസ് ആയവരും, പ്രധാനപ്പെട്ട ജോലികള്‍ക്കായി പോവേണ്ടവരുമുണ്ടായിരുന്നിരിക്കും...എന്നിട്ടും അവര്‍ ആഘോഷങ്ങള്‍ക്കൊപ്പം കൂടി...ധോനി പറയുന്നു. 

2011 ലോകകപ്പ് ഫൈനലിന് ഇടയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ കാണികള്‍ വന്ദേമാതരം പാടിയതാണ് ധോനിയുടെ കരിയറിലെ മറക്കാനാവാത്ത മറ്റൊരു നിമിഷം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 15-20 റണ്‍സ് വേണ്ട സമയം. കാണികള്‍ വന്ദേമാതരം വിളികള്‍ മുഴക്കിക്കൊണ്ടിരുന്നു. ഈ രണ്ട് നിമിഷങ്ങള്‍ക്ക് സമാനമായൊന്ന് സംഭവിക്കുക എന്നത് പ്രയാസമാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് നിമിഷങ്ങളാണ് അത്...ധോനി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com