ഇന്ത്യന്‍ പരിശീലകരെ അവഗണിച്ചാല്‍ പാളുന്നത് ഇവിടെ; ഐപിഎല്‍ ടീമുകളോട് രാഹുല്‍ ദ്രാവിഡ്‌

ഐപിഎല്‍ ടീമുകള്‍ ഇന്ത്യന്‍ പരിശീലകരെ അവഗണിക്കുന്നത് ടീമുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു
ഇന്ത്യന്‍ പരിശീലകരെ അവഗണിച്ചാല്‍ പാളുന്നത് ഇവിടെ; ഐപിഎല്‍ ടീമുകളോട് രാഹുല്‍ ദ്രാവിഡ്‌

പില്‍ ദേവ്, ശ്രീനാഥ്, സഹീര്‍ എന്നിവരെ പോലെ ഫാസ്റ്റ് ബൗളര്‍മാര്‍ നമുക്കുണ്ടായിട്ടുണ്ടെങ്കിലും എക്കാലത്തേയും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയ്ക്കിപ്പോഴുള്ളതെന്ന് രാഹുല്‍ ദ്രാവിഡ്. ഇഷാന്ത്, ഷമിസ ഉമേഷ്, ഭുവി, ബൂമ്ര എന്നിവരെ കാണുമ്പോള്‍ ഫാസ്റ്റ്  ബൗളറായി വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാജ്യത്തെ യുവ തലമുറയ്ക്ക് ലഭിക്കുന്നുവെന്ന് ദ്രാവിഡ് പറയുന്നു. 

അണ്ടര്‍ 19 ലെവലിലും നമുക്കിപ്പോള്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്. 2018ല്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരാണ് സംഘത്തിലുണ്ടായത്, കമലേഷ് നാഗര്‍കോട്ടി, ശിവം മവി, ഇഷാന്‍ പൊരെല്‍. ഈ വര്‍ഷവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ അണ്ടര്‍ 19ല്‍ കാണാം. ഇന്ത്യയുടെ ഇപ്പോഴത്തെ പേസ് നിര രാജ്യത്തെ ഈ യുവ താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്‍ ടീമുകള്‍ ഇന്ത്യന്‍ പരിശീലകരെ അവഗണിക്കുന്നത് ടീമുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ പരിശീലകരെ മുഖ്യ പരിശീലകരാക്കി നിയമിച്ചില്ലെങ്കിലും, അസിസ്റ്റന്റ് കോച്ചായി അവരെ നിയമിക്കാം. പല ടീമുകളുടേയും പ്രകടനത്തില്‍ നിര്‍ണായക മാറ്റം നടത്താന്‍ ഇന്ത്യന്‍ പരിശീലകര്‍ക്കാവും. കാരണം, പ്രാദേശിക കളിക്കാരുടെ മികവ് അവര്‍ക്ക് അടുത്തറിയാമായിരിക്കും, ദ്രാവിഡ് പറഞ്ഞു. 

എല്ലാ ഐപിഎല്‍ ടീമിലും 17-18 ഇന്ത്യന്‍ താരങ്ങളുണ്ടാവും. ഈ ഇന്ത്യന്‍ താരങ്ങളെ കുടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഇന്ത്യന്‍ പരിശീലകര്‍ക്കാവും. കഴിവുള്ള കളിക്കാരുള്ളത് പോലെ തന്നെ കഴിവുള്ള പരിശീലകരും രാജ്യത്ത് നിരവധിയുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും വളരാന്‍ അനുവദിക്കുകയുമാണ് വേണ്ടതെന്നും ദ്രാവിഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com