വാതുവെപ്പ്; മുന്‍ ഇന്ത്യന്‍ പേസറെ ചോദ്യം ചെയ്യും, നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്‌

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരം എന്ന നിലയില്‍ ചോദ്യം ചെയ്യലിനായി ബിസിസിഐയുടെ അനുമതിയും ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്
വാതുവെപ്പ്; മുന്‍ ഇന്ത്യന്‍ പേസറെ ചോദ്യം ചെയ്യും, നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്‌

ബംഗളൂരു: വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ മുന്‍ താരം അഭിമന്യു മിഥുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കര്‍ണാടക പ്രീമിയര്‍ ലീഗിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് മിഥുന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. 

ഇന്ത്യയ്ക്ക് വേണ്ടി നാല് ഏകദിനങ്ങളും അഞ്ച് ടെസ്റ്റുകളും കളിച്ച താരമാണ് മിഥുന്‍. കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയമാവുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് താരവുമാണ് മിഥുന്‍. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരം എന്ന നിലയില്‍ ചോദ്യം ചെയ്യലിനായി ബിസിസിഐയുടെ അനുമതിയും ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. 

കര്‍ണാടക പ്രീമിയര്‍ ലീഗ് ടീമായ ഷിമോഗ ലയണ്‍സിന്റെ കഴിഞ്ഞ സീസണിലെ നായകനായിരുന്നു മിഥുന്‍. നിലവില്‍ മുഷ്താഖ് അലി ട്രോഫിക്കായുള്ള കര്‍ണാടക ടീമില്‍ അംഗമാണ് മിഥുന്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് കര്‍ണാടക രഞ്ജി ട്രോഫി താരങ്ങളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെലഗാവി പാന്തേഴ്‌സ് ഉടമ അലി അസ്ഫാക് താരയും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സി എം ഗൗതം, സ്പിന്നര്‍ അബ്രാര്‍ കാസി എന്നിവരാണ് അറസ്റ്റിലായ കര്‍ണാടക ക്രിക്കറ്റ് താരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com