അഞ്ച് ടെസ്റ്റ്, വഴങ്ങിയത് 1074 റണ്‍സ്, വീഴ്ത്തിയത് 4 വിക്കറ്റ്; ഓസീസ് മണ്ണില്‍ പാക് സ്പിന്നറുടെ ദുരന്ത കഥ

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഗബ്ബയില്‍ യാസിര്‍ ഷാ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. പക്ഷേ വഴങ്ങിയത് 205 റണ്‍സും
അഞ്ച് ടെസ്റ്റ്, വഴങ്ങിയത് 1074 റണ്‍സ്, വീഴ്ത്തിയത് 4 വിക്കറ്റ്; ഓസീസ് മണ്ണില്‍ പാക് സ്പിന്നറുടെ ദുരന്ത കഥ

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പറന്നപ്പോള്‍ പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളുമായി അത്. പെയ്ന്‍ ഓസീസ് ഇന്നിങ്‌സ് ആ സമയം ഡിക്ലയര്‍ ചെയ്തില്ലായിരുന്നു എങ്കില്‍ റണ്‍സ് വഴങ്ങി യാസിര്‍ ഷാ തുടര്‍ച്ചയായ രണ്ടാം വട്ടം ഇരട്ടശതകത്തിലേക്ക് എത്തിയേനെ. 32 ഓവറില്‍ ഒരു മെയ്ഡനോടെ 197 റണ്‍സാണ് പാക് സ്പിന്നര്‍ വഴങ്ങിയത്. 

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഗബ്ബയില്‍ യാസിര്‍ ഷാ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. പക്ഷേ വഴങ്ങിയത് 205 റണ്‍സും. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ജയം നേടിയാല്‍, രണ്ട് ടെസ്റ്റിലുമായി എറിഞ്ഞ 80.4 ഓവറില്‍ നിന്നും യാസിര്‍ ഷാ വഴങ്ങിയത് 402 റണ്‍സ് ആവും. ഇത്രയും റണ്‍സ് വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റ് മാത്രം. 

രണ്ട് ടെസ്റ്റുകളുടെ ഓസീസിനെതിരായ പരമ്പരയില്‍ 100.5 ആണ് യാസിര്‍ ഷായുടെ ബൗളിങ് ശരാശരി. വിക്കറ്റ് വീഴ്ത്തുന്നതിലെ കണക്കാവട്ടെ 121 ബോള്‍ പെര്‍ വിക്കറ്റ്. 2016-17ല്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒരിന്നിങ്‌സില്‍ മാത്രം 207 റണ്‍സാണ് താരം വഴങ്ങിയത്. 

ഓസ്‌ട്രേലിയയില്‍ കളിച്ച 5 ടെസ്റ്റില്‍ നിന്ന് യാസിര്‍ ഷാ വീഴ്ത്തിയത് 12 വിക്കറ്റും, വഴങ്ങിയത് 1074 റണ്‍സും. ഓസ്‌ട്രേലിയയിലെ യാസിര്‍ ഷായുടെ ബൗളിങ് ശരാശരി 89.5. ഡേവിഡ് വാര്‍ണറാണ് യാസിര്‍ ഷായെ ഏറ്റവും കൂടുതല്‍ പ്രഹരിക്കുന്നത്. അഡ്‌ലെയ്ഡില്‍ വാര്‍ണര്‍ നേരിട്ടത് യാസിര്‍ ഷായുടെ 110 ഡെലിവറികള്‍. അടിച്ചെടുത്തത് 111 റണ്‍സ്. ഈ അടുത്ത് ഒരു ബൗളര്‍ക്കെതിരെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സുമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com