'ചിലത് പൊതുവേദിയില്‍ പറയാനാവില്ല'; ധോനിയുടെ ഭാവിയില്‍ ഗാംഗുലിയുടെ നിര്‍ണായക പ്രതികരണം

ആവശ്യത്തിന് സമയമുണ്ട്. ഉറപ്പായും മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങളില്‍ വ്യക്തത വരും, ഗാംഗുലി പറഞ്ഞു
'ചിലത് പൊതുവേദിയില്‍ പറയാനാവില്ല'; ധോനിയുടെ ഭാവിയില്‍ ഗാംഗുലിയുടെ നിര്‍ണായക പ്രതികരണം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ ഭാവിയെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആവശ്യത്തിന് സമയമുണ്ടെന്നും, ഏതാനും മാസത്തിനുള്ളില്‍ എല്ലാം വ്യക്തമാവുമെന്നും ഗാംഗുലി പറഞ്ഞു. 

2020 ഐപിഎല്ലില്‍ ധോനിയുടെ പ്രകടനം വിലയിരുത്തിയാവും തീരുമാനമെടുക്കുക എന്ന് പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം. എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നോക്കാം. ആവശ്യത്തിന് സമയമുണ്ട്. ഉറപ്പായും മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങളില്‍ വ്യക്തത വരും, ഗാംഗുലി പറഞ്ഞു. 

ധോനിയുടെ കാര്യത്തില്‍ വ്യക്തതയുണ്ട്. പക്ഷേ എല്ലാ കാര്യവും പൊതു ഇടത്തില്‍ ഇപ്പോള്‍ പറയാനാവില്ല. ബിസിസിഐയ്ക്കും, ധോനിക്കും, സെലക്ടര്‍മാര്‍ക്കുമിടയില്‍ സുതാര്യതയുണ്ട്. ചില കാര്യങ്ങള്‍ രഹസ്യമായി വയ്‌ക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിലമതിക്കാനാവാത്ത കായിക താരമാണ് ധോനിയെന്നും ഗാംഗുലി വ്യക്തമാക്കി. 

2020ലെ ഐപിഎല്ലിന് വേണ്ടിയാണ് ധോനി ഒരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പന്തിന്റേയും സഞ്ജുവിന്റേയും പ്രകടനം വിലയിരുത്തുകയും, ഐപിഎല്ലില്‍ ധോനിയില്‍ നിന്ന് വരുന്ന പ്രകടനം വിലയിരുത്തിയുമാവും ഓസ്‌ട്രേലിയയിലേക്ക് ലോകകപ്പിനായി ആര് പറക്കുമെന്ന് തീരുമാനിക്കുകയെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com