2020ലെ ഐപിഎല്‍ ലേലം ഡിസംബര്‍ 19ന്; ആദ്യമായി വേദി മാറ്റി ബിസിസിഐ

നവംബര്‍ 14ന് ഐപിഎല്ലിലെ ട്രേഡിങ് വിന്‍ഡോ അവസാനിക്കും. ഇനി വരുന്ന സീസണിലേക്കായി 85 കോടി രൂപയാണ് എല്ലാ ഫ്രാഞ്ചൈസികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്
2020ലെ ഐപിഎല്‍ ലേലം ഡിസംബര്‍ 19ന്; ആദ്യമായി വേദി മാറ്റി ബിസിസിഐ

മുംബൈ: 2020 സീസണിലേക്കുള്ള ഐപിഎല്‍ ലേലം ഡിസംബര്‍ 19ന് നടക്കും. പുതിയ വേദിയാണ് താരലേലത്തിനായി ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. കൊല്‍ക്കത്തയാണ് പുതിയ വേദി. 

ആദ്യമായാണ് ബംഗളൂരുവിന് പുറത്ത് ഐപിഎല്‍ ലേലം നടക്കുന്നത്. ചെറിയ ലേലങ്ങളില്‍ ഒന്നാവും ഇന്ന് നടക്കുക. 2021ലാണ് ഫ്രാഞ്ചൈസികളെ മുഴുവന്‍ ഉടച്ചു വാര്‍ക്കുന്ന വലിയ ലേലം വരുന്നത്. 2018 ജനുവരിയിലാണ് വലിയ താര ലേലം ഒടുവില്‍ നടന്നത്. 

നവംബര്‍ 14ന് ഐപിഎല്ലിലെ ട്രേഡിങ് വിന്‍ഡോ അവസാനിക്കും. ഇനി വരുന്ന സീസണിലേക്കായി 85 കോടി രൂപയാണ് എല്ലാ ഫ്രാഞ്ചൈസികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ താര ലേലത്തില്‍ നിന്ന് ഫ്രാഞ്ചൈസികളുടെ പക്കല്‍ ബാലന്‍സ് ഉള്ള തുകയില്‍ നിന്ന് മൂന്ന് കോടി രൂപ വീതവും ഈ വരുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ചിലവാക്കാം. 

ഡല്‍ഹി ക്യാപിറ്റല്‍സിനാണ് കൂടുതല്‍ തുക ബാലന്‍സുള്ളത്. 8.2 കോടി രൂപ. 7.15 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പക്കലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6.05 കോടി രൂപയും, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 5.3 കോടി രൂപയും, കിങ്‌സ് ഇലവന്‍ പഞ്ചാബിന് 3.7 കോടി രൂപയും, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പക്കല്‍ 3.2 കോടി, മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ 3.05 കോടി രൂപയും, ബാംഗ്ലൂരിന്റെ പക്കല്‍ 1.8 കോടി രൂപയുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com