ഇമ്രാന്‍ ഖാന്‍ തീവ്രവാദികളുടെ റോള്‍ മോഡല്‍, അയിത്തം കല്‍പ്പിച്ച് കായിക മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഗംഭീര്‍

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ ചൂണ്ടിയാണ് ഗംഭീറിന്റെ ട്വീറ്റ്‌
ഇമ്രാന്‍ ഖാന്‍ തീവ്രവാദികളുടെ റോള്‍ മോഡല്‍, അയിത്തം കല്‍പ്പിച്ച് കായിക മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഗംഭീര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനുമായ ഇമ്രാന്‍ ഖാനെ തീവ്രവാദികളുടെ മാതൃക പുരുഷനെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. കായിക മേഖലയില്‍ ഇമ്രാന്‍ ഖാന് അയിത്തം കല്‍പ്പിക്കണം എന്നും ഗംഭീര്‍ പറഞ്ഞു. 

ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യന്‍ മുന്‍ താരത്തിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ ചൂണ്ടിയാണ് ഗംഭീറിന്റെ ട്വീറ്റ്‌. കായിക താരങ്ങള്‍ മാതൃകാ വ്യക്തികളാവേണ്ടവരാണ്. നല്ല പെരുമാറ്റത്തിന്റെ പേരില്‍. ടീം സ്പിരിറ്റിന്റെ പേരില്‍, ധാര്‍മികതയുടെ പേരില്‍. കരുത്താര്‍ന്ന വ്യക്തിത്വത്തിന്റെ പേരില്‍. അടുത്തിടെ യുഎന്നില്‍ ഒരു മുന്‍ കായിക താരം സംസാരിക്കുന്നത് നമ്മള്‍ കണ്ടു, തീവ്രവാദികള്‍ക്ക് മാതൃകാ പുരുഷനായി കൊണ്ട്. ഇമ്രാന്‍ ഖാന് കായിക മേഖല അയിത്തം കല്‍പ്പിക്കണം, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സെപ്തംബര്‍ 27നായിരുന്നു ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. കശ്മീരില്‍ രക്തമൊഴുക്കുന്ന ഇന്ത്യയ്ക്ക് ഇമ്രാന്‍ ഖാന്‍ ഇവിടെ വെച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യുഎന്നില്‍ മോദി സംസാരിച്ച് മണിക്കൂറുകള്‍ പിന്നിടും മുന്‍പായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍. തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാനായിരുന്നു മോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സംസാരിക്കവെ ആഹ്വാനം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com