'ഈ മനുഷ്യന്‍ നാണംകെടാനുള്ള പുതിയ വഴികള്‍ തേടുകയാണ്'- ഇമ്രാന്‍ ഖാനെ 'കൊട്ടി' സെവാഗ്

നിരന്തരം ഇന്ത്യയെ വിമര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്
'ഈ മനുഷ്യന്‍ നാണംകെടാനുള്ള പുതിയ വഴികള്‍ തേടുകയാണ്'- ഇമ്രാന്‍ ഖാനെ 'കൊട്ടി' സെവാഗ്

ന്യൂഡല്‍ഹി: നിരന്തരം ഇന്ത്യയെ വിമര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീരു ഇമ്രാനെ 'കൊട്ടി' രംഗത്തെത്തിയത്.  

ഇമ്രാന്‍ ഖാന്‍ നാണംകെടാനുള്ള വഴികള്‍ സ്വന്തമായി തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സെവാഗ് പരിഹസിച്ചു. ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത ഒരു അമേരിക്കന്‍ ചാനലിന്റെ ചര്‍ച്ചയുടെ വീഡിയോ പങ്കിട്ടാണ് വീരുവിന്റെ പരിഹാസം. 

ഇമ്രാന്‍ ഖാന്റെ ശബ്ദം ബ്രോങ്ക്‌സില്‍ നിന്നുള്ള ഒരു വെല്‍ഡറെ പോലെയാണെന്ന് ആങ്കര്‍ പറയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് ആരംഭിക്കുന്നത്. 'കുറച്ചുനാള്‍ മുമ്പ് യുഎന്നില്‍ നടന്ന ദയനീയമായ പ്രസംഗത്തിനു ശേഷം, ഈ മനുഷ്യന്‍ നാണംകെടാനുള്ള പുതിയ വഴികള്‍ സ്വയം കണ്ടുപിടിക്കുന്നതായി തോന്നുന്നു'- സെവാഗ് കുറിച്ചു. 

അതേസമയം ട്വീറ്റിന് താഴെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ട്വീറ്റിനെ ഇന്ത്യന്‍ ആരാധകര്‍ അനുകൂലിച്ചപ്പോള്‍ പാക് ആരാധകര്‍ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ആങ്കര്‍ പറയുന്നത് വെല്‍ഡര്‍ എന്നല്ല വോട്ടര്‍ എന്നാണെന്ന് ചിലര്‍ തിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com