ബൗണ്ടറി റോപ്പില്‍ കുരുങ്ങി പന്ത്, കണ്ടെത്താന്‍ ഷെര്‍ലക് ഹോംസായി സൗത്ത് ആഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍

കേശവ് മഹാരാജിന്റെ ഡെലിവറിയില്‍ ബൈസ് ആയി ബൗണ്ടറി ലൈന്‍ തൊട്ടതായിരുന്നു പന്ത്
ബൗണ്ടറി റോപ്പില്‍ കുരുങ്ങി പന്ത്, കണ്ടെത്താന്‍ ഷെര്‍ലക് ഹോംസായി സൗത്ത് ആഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന സെഷനില്‍ ബൗണ്ടറി ലൈനില്‍ കാണാതെ പോയ പന്താണ് ആരാധകരെ ചിരിപ്പിച്ചത്. പന്ത് എവിടെ എന്നറിയാതെ സൗത്ത് ആഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ കുഴങ്ങി. എന്നാലവിടെ മര്‍ക്രാം ഷെര്‍ലക് ഹോംസ് ആയപ്പോള്‍ പന്ത് പ്രശ്‌നം തീര്‍ന്നു. 

കേശവ് മഹാരാജിന്റെ ഡെലിവറിയില്‍ ബൈസ് ആയി ബൗണ്ടറി ലൈന്‍ തൊട്ടതായിരുന്നു പന്ത്. എന്നാല്‍ പന്ത് ബൗണ്ടറി ലൈനില്‍ എവിടെ എന്ന് ഫീല്‍ഡര്‍മാര്‍ക്ക് കണ്ടെത്താനായില്ല. ബൗണ്ടറി റോപ്പില്‍ കുടുങ്ങിയിരിക്കുകയായിരുന്നു പന്ത്. 

ബൗണ്ടറി റോപ്പില്‍ കുടുങ്ങിയിരിക്കുന്ന പന്ത് ബിഗ് സ്‌ക്രീനില്‍ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മര്‍ക്രാം പന്ത് കണ്ടെത്തി. ഫീല്‍ഡര്‍മാര്‍ക്ക് അബദ്ധം പിണഞ്ഞത് കണ്ട് മര്‍ക്രാമിനും ചിരിയടക്കാനായില്ല. രാജ്യാന്തര ക്രിക്കറ്റില്‍ താന്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നായിരുന്നു ചിരിയടക്കാനാവാതെ കമന്ററി ബോക്‌സിലിരുന്ന മുരളി കാര്‍ത്തിക് പറഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by cricket.heaven.2 (@cricket.heaven.2) on

രണ്ടാം ദിനം രോഹിത്തിന്റേയും മായങ്കിന്റേയും നേതൃത്വത്തില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയ ഇന്ത്യ ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി സന്ദര്‍ഷകരെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. പ്രതീക്ഷിച്ചിരുന്നത് പോലെ അശ്വിനും, ജഡേജയുമാണ് സൗത്ത് ആഫ്രിക്കയുടെ മുന്‍നിരയെ തകര്‍ത്തത്. അശ്വിന്‍ രണ്ടും, ജഡേജ ഒരു വിക്കറ്റും രണ്ടാംദിനം വീഴ്ത്തി. മൂന്നാം ദിനം വലിയ കടമ്പയാണ് സൗത്ത് ആഫ്രിക്കയ്ക്ക് കടക്കേണ്ടി വരിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com