ഏഴ് വിക്കറ്റ് പിഴുത് അശ്വിന്‍, ഇന്ത്യയ്ക്ക് 71 റണ്‍സ് ലീഡ്; ഇനി ബാറ്റിങ് ദുഷ്‌കരം

അവസാന രണ്ട് വിക്കറ്റുകള്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ പിഴുത് അശ്വിന്‍ ഏഴ് വിക്കറ്റ് നേട്ടത്തിലേക്കെത്തി
ഏഴ് വിക്കറ്റ് പിഴുത് അശ്വിന്‍, ഇന്ത്യയ്ക്ക് 71 റണ്‍സ് ലീഡ്; ഇനി ബാറ്റിങ് ദുഷ്‌കരം

വിശാഖപട്ടണം: ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക 431 റണ്‍സിന് ഓള്‍ഔട്ട്. 71 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. അവസാന രണ്ട് വിക്കറ്റുകള്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ പിഴുത് അശ്വിന്‍ ഏഴ് വിക്കറ്റ് നേട്ടത്തിലേക്കെത്തി.

9 റണ്‍സ് എടുത്ത കേശവ് മഹാരാജിനേയും, മൂന്ന് ബൗണ്ടറികളോടെ 15 റണ്‍സ് എടുത്ത റബാഡയേയും മടക്കിയാണ് അശ്വിന്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്. ബാറ്റ്‌സ്മാന്മാര്‍ക്ക് ഇനിയുള്ള രണ്ട് ദിനം വിശാഖപട്ടണത്തെ പിച്ച് പ്രയാസമേറിയതാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

300ന് അടുത്ത് വിജയ ലക്ഷ്യം വയ്ക്കാനാവും ഇന്ത്യയുടെ ശ്രമം. ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രോഹിത്തിന്റേയും മായങ്കന്റിന്റേയും ഇന്നിങ്‌സ് ആണ് ഇവിടെ ഇന്ത്യയെ തുണച്ചത്. എന്നാല്‍ രോഹിത്തും മായങ്കും പുറത്തായതോടെ കോഹ് ലിയും പൂജാരയും ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തുമ്പോള്‍ അത് ഇന്ത്യയെ അലട്ടുന്നു.

തുടക്കത്തിലെ മൂന്ന് വിക്കറ്റ് വീണ് പ്രതിസന്ധിയിലായ സൗത്ത് ആഫ്രിക്കയെ എല്‍ഗറുടേയും ഡികോക്കിന്റേയും സെഞ്ചുറിയാണ് രക്ഷിച്ചത്. എല്‍ഗര്‍ 160 റണ്‍സും ഡികോക്ക് 111 റണ്‍സും എടുത്തു. വിശാഖപട്ടണം ടെസ്‌റ്റോടെ കരിയറിലെ തന്റെ 27ാം അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും അശ്വിന്‍ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com