യുകെയിലേക്ക് യാത്ര വിലക്ക് വന്നേക്കും, ഭീഷണി മെസി ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ കളിക്കാര്‍ക്ക്‌

പ്രീമിയര്‍ ലീഗിലേക്ക് എത്തുമ്പോള്‍ കളിക്കാരെ സ്വന്തമാക്കുന്നതിലുള്ള സ്വാതന്ത്ര്യത്തേയും ഈ കുടിയേറ്റ നിയമം ബാധിക്കും
യുകെയിലേക്ക് യാത്ര വിലക്ക് വന്നേക്കും, ഭീഷണി മെസി ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ കളിക്കാര്‍ക്ക്‌

ബ്രക്‌സിറ്റിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബുകളുമായി ബാഴ്‌സയ്ക്ക് പോരാട്ടം വന്നാല്‍ മെസിക്ക് കളിക്കാനായേക്കില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പൂര്‍ണമായും യുകെ പിരിഞ്ഞാല്‍ കളിക്കാര്‍ക്ക് ഇവിടേക്ക് കളിക്കാന്‍ എത്തുന്നതില്‍ പ്രയാസം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതേ കുറിച്ച് ലെവിസ് സില്‍കിന്‍ എന്ന സ്ഥാപനത്തിന്റെ ഇമിഗ്രേഷന്‍ ലോയര്‍ ആന്‍ഡ്ര്യു ഒസ്ബണ്‍ പറയുന്നത് ഇങ്ങനെ...

  • യൂറോപ്യന്‍ യൂണിയനില്‍ അംഗമായ പൗരനാണെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടാലും യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും, ദേശിയ സുരക്ഷയ്ക്ക് ഭീഷണിയല്ല എന്ന് വ്യക്തമായാല്‍.
  • യൂറോപ്യന്‍ യൂണിയന്‍ പൗരന്‍ അല്ലെങ്കില്‍, നിങ്ങളുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലോ, ശിക്ഷ നേരിട്ടിട്ടുണ്ടെങ്കിലോ, ആ ശിക്ഷ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പോലും, യുകെയിലേക്ക് എത്തുന്നതില്‍ നിന്ന് നിങ്ങളെ വിലക്കുന്നു.

നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചതാണ് ഇവിടെ മെസിക്ക് വിനയായത്. ലിവര്‍പൂള്‍, ടോട്ടന്നം, ചെല്‍സി, ആഴ്‌സണല്‍ എന്നീ ഇംഗ്ലീഷ് ക്ലബുകള്‍ ചാമ്പ്യന്‍സ് ലീഗിലും, യൂറോപ്പ ലീഗിലും ഫൈനലുകളിലേക്ക് എത്തുമ്പോഴാണ് യുകെയ്ക്ക് പുറത്തുള്ള ടീമുകള്‍ക്ക് വെല്ലുവിളിയാവുന്ന നിയമം എത്തുന്നത്.

പ്രീമിയര്‍ ലീഗിലേക്ക് എത്തുമ്പോള്‍ കളിക്കാരെ സ്വന്തമാക്കുന്നതിലുള്ള സ്വാതന്ത്ര്യത്തേയും ഈ കുടിയേറ്റ നിയമം ബാധിക്കും. ഇത് മുന്‍പില്‍ കണ്ട് ക്ലബുകള്‍ നടപടി സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മെസി ഉള്‍പ്പെടെ പ്രമുഖ കളിക്കാരില്‍ പലരും നികുതി വെട്ടിപ്പിന്റേയും മറ്റും പേരില്‍ ശിക്ഷ നടപടികള്‍ നേരിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com