ട്രിപ്പിള്‍ സെഞ്ചുറി നേടിയ മഹാരാജ്, സിക്‌സുകളോടുള്ള പ്രേമം; വിശാഖപട്ടണത്ത് വീണ റെക്കോര്‍ഡുകള്‍

1996ല്‍ സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റില്‍ 12 സിക്‌സുകള്‍ പറത്തി പാക് താരം വസീം അക്രം തീര്‍ത്ത റെക്കോര്‍ഡാണ് രോഹിത് ഇവിടെ മറികടന്നത്
ട്രിപ്പിള്‍ സെഞ്ചുറി നേടിയ മഹാരാജ്, സിക്‌സുകളോടുള്ള പ്രേമം; വിശാഖപട്ടണത്ത് വീണ റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകളില്‍ പലതും മാറ്റി എഴുതിയാണ് വിശാഖപട്ടണം ടെസ്റ്റ് അവസാനിക്കുന്നത്. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ ഈ റെക്കോര്‍ഡ് ലിസ്റ്റില്‍ മുന്‍പില്‍ നില്‍ക്കുന്നു.

13 സിക്‌സുകള്‍ രണ്ട് ഇന്നിങ്‌സിലുമായി പറത്തിയാണ് രോഹിത് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 1996ല്‍ സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റില്‍ 12 സിക്‌സുകള്‍ പറത്തി പാക് താരം വസീം അക്രം തീര്‍ത്ത റെക്കോര്‍ഡാണ് രോഹിത് ഇവിടെ മറികടന്നത്. 11 സിക്‌സുകള്‍ പറത്തി നഥാന്‍ അസ്റ്റില്‍, മാത്യു ഹെയ്ഡന്‍, ബ്രണ്ടന്‍ മക്കല്ലം, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഓപ്പണറായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ താരവുമായി രോഹിത്.

ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറക്കുന്ന ടെസ്റ്റ് മത്സരം എന്ന നേട്ടവും വിശാഖപട്ടണം ടെസ്റ്റ് സ്വന്തമാക്കി. ജഡേജയുടെ ഡെലിവറിയില്‍ പിഡ്റ്റ് സിക്‌സ് പറത്തിയതോടെ 36 സിക്‌സുകളിലേക്ക് കണക്കെത്തി. 2014ല്‍ പാകിസ്ഥാന്‍-കീവീസ് ടെസ്റ്റില്‍ പിറന്ന 35 സിക്‌സുകളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 350 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരവുമായി അശ്വിന്‍ വിശാഖപട്ടണത്ത്. 66 ടെസ്റ്റില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 66 ടെസ്റ്റുകളില്‍ നിന്ന് തന്നെ 350 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനോടൊപ്പം അശ്വിന്‍ എത്തുകയും ചെയ്തു.

ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് ചരിത്രത്തിലെ ഒന്‍പതാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് പിഡ്റ്റും മുത്തുസാമിയും ചേര്‍ന്ന് തീര്‍ത്തത്. 91 റണ്‍സ് കണ്ടെത്തിയാണ് ഇവര്‍ ഇന്ത്യയെ അലോസരപ്പെടുത്തിയത്. ലക്ഷ്മണും കുംബ്ലേയും ചേര്‍ന്ന് 9ാം വിക്കറ്റില്‍ നേടിയ 80 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്നത്.

സ്വന്തം മണ്ണില്‍ 150 വിക്കറ്റുകള്‍ കൊയ്ത മൂന്നാമത്തെ മാത്രം ഇടംകയ്യന്‍ സ്പിന്നറായി രവീന്ദ്ര ജഡേജ.ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ടീം എന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 27 സിക്‌സാണ് വിശാഖപട്ടണത്ത് ഇന്ത്യ പറത്തിയത്. 2014ല്‍ പാകിസ്ഥാനെതിരെ 35 സിക്‌സ് പറത്തിയ കീവീസിന്റെ പേരിലാണ് റെക്കോര്‍ഡ്.

ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് കേശവ് മഹാരാജ് സ്വന്തമാക്കി. 318 റണ്‍സാണ് മഹാരാജ് വഴങ്ങിയത്.ടെസ്റ്റിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയിേേലക്ക് എത്തിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മായങ്ക് അഗര്‍വാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com