സൗത്ത് ആഫ്രിക്കയെ തച്ചുതകര്‍ത്ത് ഇന്ത്യ; 203 റണ്‍സ് ജയം, കുരുതി ഷമിയുടേയും ജഡേജയുടേയും വക

395 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയെ ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരേപോലെ ആക്രമിച്ച് തച്ചു തകര്‍ക്കുകയായിരുന്നു
സൗത്ത് ആഫ്രിക്കയെ തച്ചുതകര്‍ത്ത് ഇന്ത്യ; 203 റണ്‍സ് ജയം, കുരുതി ഷമിയുടേയും ജഡേജയുടേയും വക

വിശാഖപട്ടണം ടെസ്റ്റില്‍ കൂറ്റന്‍ ജയം പിടിച്ച് ഇന്ത്യ. 202 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയം പിടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയെ ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരേപോലെ ആക്രമിച്ച് തച്ചു തകര്‍ക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 191 റണ്‍സിന് പുറത്തായി. സമനില പിടിക്കാം എന്ന പ്രതീക്ഷയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത് ഷമിയും ജഡേജയും കൂടിയാണ്. ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലെ ഹീറോയാവുന്ന പതിവ് ആവര്‍ത്തിച്ചു.

ജഡേജ നാല് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചാം ദിനം കളി പുനഃരാരംഭിച്ച സൗത്ത് ആഫ്രിക്കയുടെ ഏഴ് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ ഇന്ത്യ വീഴ്ത്തിയത്. ആദ്യ സെഷനില്‍ തന്നെ ഇന്ത്യ ജയം പിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ മുത്തുസാമിയും പിഡറ്റും ഒന്‍പതാം വിക്കറ്റില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പണിപ്പെട്ടു. 107 പന്തില്‍ നിന്നാണ് പിഡ്റ്റ് 56 റണ്‍സ് നേടിയത്. 9 ബൗണ്ടറിയും 1 സിക്‌സും താരത്തില്‍ നിന്ന് വന്നു,

അശ്വിനായിരുന്നു ബ്രുയ്‌നെ മടക്കി അവസാന ദിനം വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ബവുമയെ മടക്കി ഷമി തുടങ്ങി. തകര്‍പ്പന്‍ ഡെലിവറികളിലൂടെ ഡുപ്ലസിസിനേയും, ഡികോക്കിനേയും അടുപ്പിച്ച് ഷമി ബൗള്‍ഡ് ചെയ്തു. ഷമിക്ക് പിന്നാലെ ജഡേജയുടെ ഊഴമെത്തി. ഒരു ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ പ്രഹരം. മര്‍ക്രം, കേശവ് മഹാരാഷ്, ഫിലാന്‍ഡര്‍ എന്നിവരാണ് ജഡേജയുടെ ഇരയായത്. 49 റണ്‍സ് എടുത്ത മുത്തുസാമിയാണ് അവരുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മക്രാം 39 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com