ഇടിക്കൂട്ടില്‍ എതിരാളിയെ ചുംബിക്കാന്‍ ശ്രമം, കരണത്തടിച്ച് ബോക്‌സറുടെ മറുപടി

കരണത്തടി കിട്ടിയതോടെ ഇവ തിരിച്ചടിക്കാന്‍ മുതിര്‍ന്നു. ഒടുവില്‍ സംഘാടകര്‍ ഇരുവരേയും അനുനയിപ്പിച്ചു
ഇടിക്കൂട്ടില്‍ എതിരാളിയെ ചുംബിക്കാന്‍ ശ്രമം, കരണത്തടിച്ച് ബോക്‌സറുടെ മറുപടി

ഇടിക്കൂട്ടില്‍ എതിരാളിയെ തറപറ്റിക്കാന്‍ പലവിധ അടവുകളും താരങ്ങള്‍ പുറത്തെടുക്കും. എന്നാല്‍ സൂപ്പര്‍ ഫെതര്‍വെയ്റ്റ് വേള്‍ഡ് ടൈറ്റില്‍ ഫൈറ്റില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരൊന്നാണ് സംഭവിച്ചത്. വനിതാ താരങ്ങളുടെ പോരില്‍ എതിരാളിയുടെ ചുണ്ടില്‍ ചുംബിക്കാനായിരുന്നു ഒരു താരത്തിന്റെ ശ്രമം.

ഇവ ബ്രോഡ്‌നിക്കയും, സോള്‍ഡാഡ് മാറ്റ്‌സേയും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ചുംബിക്കാനുള്ള ഇവയുടെ ശ്രമത്തിന് കരണത്തടിറ്റാണ് സോള്‍ഡാഡ് മറുപടി നല്‍കിയത്. കരണത്തടി കിട്ടിയതോടെ ഇവ തിരിച്ചടിക്കാന്‍ മുതിര്‍ന്നു. ഒടുവില്‍ സംഘാടകര്‍ ഇരുവരേയും അനുനയിപ്പിച്ചു.

വെള്ളിയാഴ്ചയായിരുന്നു ഇവയും സോള്‍ഡാഡും തമ്മിലുള്ള പോര് നടന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ തീപാറും പോരാട്ടം ആരാധകര്‍ക്ക് മുന്‍പിലേക്കെത്തി. അവിടെ ജയം പിടിച്ചത് ഇവയാണ്. ജയം നേടിയതിന്റെ ആവേശത്തിനൊപ്പം എതിരാളിയെ വീണ്ടും പ്രകോപിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇവ ചുണ്ടില്‍ ചുംബിക്കാന്‍ തുനിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com