ധോനിയെ മറികടന്ന് 100 തികച്ച ഹര്‍മന് ആദരം, അതും റാപ്പിലൂടെ; ആഘോഷമാക്കി താരങ്ങള്‍

ജെമിമിയും ഹര്‍ലീന്‍ ഡിയോളുമാണ് തങ്ങളുടെ നായകന് വ്യത്യസ്തമായ രീതിയില്‍ പ്രശംസയുമായി എത്തുന്നത്
ധോനിയെ മറികടന്ന് 100 തികച്ച ഹര്‍മന് ആദരം, അതും റാപ്പിലൂടെ; ആഘോഷമാക്കി താരങ്ങള്‍

100 ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് കൗര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആറാം ട്വന്റി20ക്കായി ഇറങ്ങിയപ്പോഴായിരുന്നു രോഹിത്തിനും, ധോനിക്കും മുന്‍പേ ഈ നേട്ടം ഹര്‍മന്‍ സ്വന്തമാക്കിയത്. വലിയ നേട്ടത്തിലേക്ക് എത്തിയ ഹര്‍മന്‍പ്രീത് കൗറിന് ആദരവര്‍പ്പിച്ച് എത്തുകയാണ് ടീം അംഗങ്ങള്‍.

ഹര്‍മന് ആദരവര്‍പ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്തതാവട്ടെ റാപ്പ് മ്യൂസിക്കും. ജെമിമിയും ഹര്‍ലീന്‍ ഡിയോളുമാണ് തങ്ങളുടെ നായകന് വ്യത്യസ്തമായ രീതിയില്‍ ആശംസയും പ്രശംസയുമായി എത്തുന്നത്. ഹൂഡി ധരിച്ചെത്തി ഡിയോളാണ് റാപ്പ് പാടുന്നത്. സംഭവം ആരാധകര്‍ക്കിടയിലും കൗതുകമായി കഴിഞ്ഞു.

ഇവരുടെ വീഡിയോ റീട്വീറ്റ് ചെയ്ത് നന്ദി പറഞ്ഞ് ഹര്‍മനുമെത്തി. എനിക്ക് വേണ്ടി നിങ്ങള്‍ ഇതെല്ലാം പ്രത്യേകം ചെയ്യുന്നതില്‍ സന്തോഷം എന്നായിരുന്നു ഹര്‍മന്‍പ്രീത് കൗറിന്റെ വാക്കുകള്‍. ഹര്‍മന്‍പ്രീത് കൗറിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമായി നില്‍ക്കുന്നത് ധോനിയാണ്. ധോനിക്കൊപ്പം രോഹിത്തുമുണ്ട്. 98 രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് ഇരുവരും ഇതുവരെ കളിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com