സുവാരസിന്റെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക്, ഫ്രീകിക്കില്‍ വീണ്ടും മനം നിറച്ച് മെസി; 9 പേരായിട്ടും കുലുങ്ങാതെ ബാഴ്‌സ

സുവാരസിന്റെ ബൈസിക്കിള്‍ കിക്കിനൊപ്പം എട്ട് മിനിറ്റില്‍ ബാഴ്‌സ വലയിലാക്കിയത് മൂന്ന് ഗോളുകള്‍
സുവാരസിന്റെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക്, ഫ്രീകിക്കില്‍ വീണ്ടും മനം നിറച്ച് മെസി; 9 പേരായിട്ടും കുലുങ്ങാതെ ബാഴ്‌സ

9 പേരുമായി കളിക്കേണ്ടി വന്നിട്ടും സെവിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം പിടിച്ച് ബാഴ്‌സ. എതിരില്ലാത്ത നാല് ഗോളിനാണ് കാറ്റലന്‍സ് ജയം പിടിച്ചത്. അവിടെ ഇടംകാലുകൊണ്ട് സുവാരസ് നേടിയ ബൈസിക്കിള്‍ കിക്ക് ആരാധകരുടെ ത്രില്ല് ഇരട്ടിയാക്കുന്നു.

27ാം മിനിറ്റില്‍ സുവാരസിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. സുവാരസിന്റെ ബൈസിക്കിള്‍ കിക്കിനൊപ്പം എട്ട് മിനിറ്റില്‍ ബാഴ്‌സ വലയിലാക്കിയത് മൂന്ന് ഗോളുകള്‍. സുവാരസ് തന്റെ മികച്ച ഗോളുകളില്‍ ഒന്ന് കണ്ടെത്തി കഴിഞ്ഞതിന് പിന്നാലെ വിദലിന്റെ ഊഴമായിരുന്നു. ആര്‍തറിന്റെ അസിസ്റ്റില്‍ വിദാല്‍ തന്റെ വലത് കാല്‍ കൊണ്ട് പന്ത് വലയ്ക്കകത്തേക്ക് എത്തിച്ചു. വാറില്‍ സെവിയ്യ താരം നവാസ് ഓണ്‍ സൈഡ് ആണെന്ന് വ്യക്തമായതോടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി.

ആര്‍തറിന്റെ അസിസ്റ്റില്‍ നിന്ന് തന്നെയായിരുന്നു ബാഴ്‌സയുടെ മൂന്നാം ഗോള്‍. വല കുലുക്കാന്‍ ഇത്തവണ എത്തിയത് ഡെംബെല. പോസ്റ്റിന് നടുവില്‍ നിന്ന് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ഡെംബെലെ പന്ത് അടിച്ചു കയറ്റി. 53ാം മിനിറ്റിലെ ടാക്കിളിന് മഞ്ഞക്കാര്‍ഡ് വാങ്ങിയ ഡെംബെലെയ്ക്ക് നേരെ 88ാം മിനിറ്റിലും റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി.

ഒരു മിനിറ്റിന് ഇടയിലാണ് രണ്ട് ബാഴ്‌സ താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നത്. ഡെംബെലയ്ക്ക് മുന്‍പ് 87ാം മിനിറ്റില്‍ റൊണാള്‍ഡ് അറാജുവോയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയത്. സീസണിലെ ആദ്യ ഗോള്‍ മെസി ബാഴ്‌സയ്ക്ക് വേണ്ടി കണ്ടെത്തുകയും ചെയ്തിരുന്നു അതിനിടയില്‍. കര്‍ലിങ് ഫ്രീകിക്കില്‍ നിന്നായിരുന്നു നായകന്റെ ഗോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com