സൗത്ത് ആഫ്രിക്ക ഫുട്‌ബോളിലെ മാഞ്ചസ്റ്റര്‍ സിറ്റിയാവും? ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ പരീക്ഷിക്കണമെന്ന് വാദം

ഗാര്‍ഡിയോളയുടെ ഇന്നോവേഷന്‍ സ്‌റ്റൈലും, ധൈര്യശാലികളായ ടീമിനെ കെട്ടിപ്പടുക്കുന്ന വിധവും പിന്തുടരണം
സൗത്ത് ആഫ്രിക്ക ഫുട്‌ബോളിലെ മാഞ്ചസ്റ്റര്‍ സിറ്റിയാവും? ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ പരീക്ഷിക്കണമെന്ന് വാദം

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയെ ജയം പിടിക്കുന്ന ടീമാക്കി മാറ്റാന്‍ ഗാര്‍ഡിയോള ടച്ച് വേണമെന്ന് ടീം കോച്ച് ഇനോച്ച് എന്‍ക്വി. ഇന്ത്യയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന് തോല്‍വി നേരിട്ടതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ സൗത്ത് ആഫ്രിക്ക പരീക്ഷിക്കണം എന്ന വാദം ഇനോച്ച് ഉയര്‍ത്തിയത്.

ഗാര്‍ഡിയോളയുടെ ഇന്നോവേഷന്‍ സ്‌റ്റൈലും, ധൈര്യശാലികളായ ടീമിനെ കെട്ടിപ്പടുക്കുന്ന വിധവും പിന്തുടരണം. എന്നാല്‍ അതിന് സമയം എടുക്കുമെന്നും സൗത്ത് ആഫ്രിക്കന്‍ കോച്ച് മുന്നറിയിപ്പ് നല്‍കുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ സ്വയം താങ്ങി നിര്‍ത്താന്‍ പാകത്തില്‍ ധൈര്യശാലികളായ കളിക്കാര്‍ നിറഞ്ഞ ടീമിനെയാണ് എനിക്ക് വേണ്ടത്. പുരോഗതി കൈവരിക്കാന്‍ ഗാര്‍ഡിയോള മെനയുന്ന തന്ത്രങ്ങളുണ്ട്. ഫുട്‌ബോളിനോടുള്ള ഗാര്‍ഡിയോളയുടെ പാഷനും കാണണം.

ബാറ്റുകൊണ്ടും പന്തുകൊണ്ടും കൂടുതല്‍ സെഷനുകളില്‍ ആദ്യപത്യം പുലര്‍ത്തുന്ന വിധം സൗത്ത് ആഫ്രിക്ക ശക്തരാവണം എന്നും കോച്ച് പറയുന്നു. മികച്ച അടിത്തറ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തീര്‍ക്കുകയാണ് ലക്ഷ്യം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റം ടീമിലുണ്ടാക്കാന്‍ ഒരുപാട് ചെയ്യേണ്ടതുണ്ട്. അംല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ വിടവ് നികത്തണം.

നമ്മള്‍ പ്രതീക്ഷിക്കുന്ന നിലയിലെ പ്രകടനം പുറത്തെടുക്കാന്‍ ഈ താരങ്ങള്‍ക്ക് സമയം നല്‍കുകയും ക്ഷമയോടെ കാത്തിരിക്കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്. സൗത്ത് ആഫ്രിക്കയുടെ താത്കാലിക പരിശീലകനാണ് എന്‍ക്വീ. 42 ഫസ്റ്റ ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമാണ് എന്‍ക്വിയുടെ കരിയറിലുള്ളത്. പരിക്കായിരുന്നു താരത്തിന്റെ കരിയര്‍ തകര്‍ത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com