ഹര്‍ദിക്കിന്റെ ഫോട്ടോയിലെ അസ്വഭാവികത ചൂണ്ടി ബ്രസീലിയന്‍ മോഡല്‍, വില കേട്ട് ഞെട്ടി ആരാധകര്‍

ആശുപത്രി കിടക്കയില്‍ നിന്ന് ഹര്‍ദിക് പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ താരം കയ്യില്‍ വാച്ച് ധരിച്ചിട്ടുണ്ട്
ഹര്‍ദിക്കിന്റെ ഫോട്ടോയിലെ അസ്വഭാവികത ചൂണ്ടി ബ്രസീലിയന്‍ മോഡല്‍, വില കേട്ട് ഞെട്ടി ആരാധകര്‍

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഏവരേയും അറിയിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എത്തിയത്. പെട്ടെന്ന് തിരിച്ചുവരാനാവട്ടെ എന്ന് എല്ലാവരും ഹര്‍ദിക്കിനെ ആശംസിക്കവെ താരത്തെ ട്രോളിയാണ് ഉറ്റസുഹൃത്തായ കെ എല്‍ രാഹുല്‍ എത്തിയത്. ഇപ്പോഴിതാ മറ്റൊരാള്‍ കൂടി ഹര്‍ദിക്കിനെ ട്രോളി എത്തുന്നു.

ബ്രസീലിയന്‍ മോഡലായ ഇസബല്ല ലിറ്റെയാണ് ഹര്‍ദിക്കിനെ കളിയാക്കി എത്തുന്നത്. ആശുപത്രി കിടക്കയില്‍ നിന്ന് ഹര്‍ദിക് പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ താരം കയ്യില്‍ വാച്ച് ധരിച്ചിട്ടുണ്ട്. ഈ വാച്ച് ധരിച്ചാണോ ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഹര്‍ദിക്കിന്റെ പോസ്റ്റിന് അടിയില്‍ വന്ന് ബ്രസീലിയന്‍ മോഡല്‍ ചോദിക്കുന്നത്.

എപ്പോഴും കയ്യിലുണ്ടാവുമെന്നായിരുന്നു ഹര്‍ദിക്ക് അവര്‍ക്ക് മറുപടി നല്‍കിയത്. വിലകൂടിയ വാച്ചാണ് ഹര്‍ദിക് അണിഞ്ഞിരിക്കുന്നത്. സെല്‍ഫ് വൈന്‍ഡിങ് റോസ് ഗോള്‍ഡ് നൗട്ടിലസ് വാച്ചാണ് ഹര്‍ദിക്കിന്റെ കയ്യില്‍ കിടക്കുന്നത്. 18K റോസ് ഗോള്‍ കേസില്‍ വരുന്നതാണ് ഇത്. 16 ലക്ഷം രൂപയ്ക്കും 66 ലക്ഷം രൂപയ്ക്കുമിടയില്‍ വില വരുന്നതാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com