900 പോയിന്റില്‍ നിന്ന് താഴേക്ക് വീണ് കോഹ് ലി; കരിയര്‍ ബെസ്റ്റ് റാങ്കില്‍ രോഹിത്തും മായങ്കും

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്കെത്തി ഹിറ്റ്മാന്‍
900 പോയിന്റില്‍ നിന്ന് താഴേക്ക് വീണ് കോഹ് ലി; കരിയര്‍ ബെസ്റ്റ് റാങ്കില്‍ രോഹിത്തും മായങ്കും

പ്പണറായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്കെത്തി ഹിറ്റ്മാന്‍. 36 സ്ഥാനങ്ങളില്‍ മുന്‍പിലേക്ക് കയറി 17ാം റാങ്കിലേക്കാണ് രോഹിത് വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെ രോഹിത് കുതിച്ചത്.

28 ടെസ്റ്റുകളില്‍ നിന്ന് രോഹിത്തിന് ഇപ്പോള്‍ 5 സെഞ്ചുറികളുണ്ട്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് വന്ന 176, 127 എന്നീ സ്‌കോറുകളാണ് ഇന്ത്യയെ 203 റണ്‍സിന്റെ ജയം പിടിക്കാന്‍ പ്രാപ്തമാക്കിയത്.

ഓപ്പണര്‍ മായങ്ക് അഗര്‍വാളും തന്റെ കരിയര്‍ ബെസ്റ്റ് റാങ്കിലേക്ക് എത്തി. തന്റെ ആദ്യ സെഞ്ചുറി ഇരട്ട ശതകത്തിലേക്ക് എത്തിച്ചതിന് പിന്നാലെ റാങ്കിങ്ങില്‍ 38 സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി മായങ്ക് 25ാം റാങ്ക് പിടിച്ചു. അതിനിടയില്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും പോയിന്റില്‍ കോഹ് ലി 900 എന്നതിന് താഴേക്കെത്തി.

2018 ജനുവരിക്ക് ശേഷം ആദ്യമായാണ് കോഹ് ലിയുടെ റാങ്കിങ് പോയിന്റ് 900ന് താഴെ എത്തുന്നത്. 899 പോയിന്റാണ് കോഹ് ലിക്ക് ഇപ്പോഴുള്ളത്. ഒന്നാമതുള്ള സ്മിത്തിനേക്കാള്‍ 38 പോയിന്റ് കുറവ്. ബൗളര്‍മാരില്‍ എട്ട് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍ ടോപ് 10ലേക്ക് തിരിച്ചെത്തി.

മുഹമ്മദ് ഷമിയും രണ്ടാം ഇന്നിങ്‌സിലെ മികവിന്റെ ബലത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്ക് പോയിന്റിലേക്ക് എത്തി.. 710 പോയിന്റോടെ 18ാം സ്ഥാനത്ത് നിന്ന് 16ാം റാങ്കിലേക്കാണ് ഷമി എത്തിയത്. എന്നാല്‍ ഷമിയുടെ കരിയര്‍ ബെസ്റ്റ് റാങ്ക് 14 ആണ്. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പിന്നിലേക്ക് മാറ്റി രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com