അച്ഛനായ രഹാനെയ്ക്ക് ആശംസയും മുന്നറിയിപ്പും, സെവാഗിനെ വെല്ലുന്ന വാക്കുകളുമായി സച്ചിന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th October 2019 10:07 AM  |  

Last Updated: 08th October 2019 10:08 AM  |   A+A-   |  

sachinrahane58

 

മുംബൈ: വിശാഖപട്ടണത്ത് ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പുരോഗമിക്കുന്നതിന് ഇടയിലാണ് രഹാനയ്ക്കടുത്തേക്ക് ആ സന്തോഷ വാര്‍ത്ത എത്തിയത്. അജങ്ക്യ രഹാനേയ്ക്കും ഭാര്യ രാധികയ്ക്കും കൂട്ടായി ഒരു കുഞ്ഞു മാലാഖ എത്തിയതോടെ താരത്തിനുള്ള ആശംസകളായി സമൂഹമാധ്യമങ്ങളില്‍ നിറയെ. ആ ആശംസകളുടെ കൂട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകളാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്.

രഹാനേയ്ക്കും രാധികയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യമായി അച്ഛനും അമ്മയും ആവുമ്പോഴുള്ള സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ ജോലി ആസ്വദീക്കൂ, എന്നാണ് സച്ചിന്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ട്വിറ്ററില്‍ കുറിച്ചത്.

ഹര്‍ഭജന്‍ സിങ്ങായിരുന്നു രഹാനെയ്ക്ക് പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയുമായി ആരാധകരിലേക്ക് എത്തിയത്. വിശാഖപട്ടണം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനും രാധികയ്ക്കും ഒപ്പമുള്ള ഫോട്ടോ രഹാനെ പങ്കുവെച്ചു. ബാല്യകാല സുഹൃത്തുക്കളായിരുന്നു രഹാനേയും രാധികയും. 2014ലാണ് ഇവര്‍ വിവാഹിതരായത്.