പാക് പ്രധാനമന്ത്രിയെ പിന്തുണച്ച് നടി, ഇംഗ്ലീഷ് പഠിച്ചിട്ട് വരാന്‍ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിങ്‌

ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ചാണ് വീണാ മാലിക്ക് ട്വിറ്ററിലെത്തിയത്.
പാക് പ്രധാനമന്ത്രിയെ പിന്തുണച്ച് നടി, ഇംഗ്ലീഷ് പഠിച്ചിട്ട് വരാന്‍ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിങ്‌

പാകിസ്ഥാന്‍ നടി വീണ മാലിക്കിനെ ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ച് എത്തിയ നടിയെ ഇംഗ്ലീഷ് സ്‌കില്‍ മെച്ചപ്പെടുത്താന്‍ പറഞ്ഞാണ് ഹര്‍ഭജന്‍ പരിഹസിച്ചത്.

ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ചാണ് വീണാ മാലിക്ക് ട്വിറ്ററിലെത്തിയത്. സമാധാനത്തെ കുറിച്ചാണ് പിഎം തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. കര്‍ഫ്യു പിന്‍വലിച്ചു കഴിയുമ്പോള്‍ ഉറപ്പായും ഉണ്ടാവാന്‍ പോവുന്ന യാഥാര്‍ഥ്യത്തേയും, ഭീകരതയേയും കുറിച്ചാണ് അദ്ദേഹം പറഞ്ഞത്, രക്തചൊരിച്ചിലാണ് അവിടെ സംഭവിക്കാന്‍ പോവുന്നത്. ഭീഷണി എന്നതല്ല, പേടി എന്നതാണ് ഇമ്രാന്‍ ഖാന്‍ അവിടെ ഉദ്ധേശിച്ചത്. നിങ്ങള്‍ക്ക് ഇംഗ്ലീഷ് മനസിലാവില്ലേ? എന്നുമാണ് വീണ മാലിക്ക് ഹര്‍ഭജനോട് ചോദിച്ചത്.

വീണ മാലിക്കിന്റെ മറുപടിയില്‍ വന്ന സ്‌പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിയായി ഹര്‍ഭജന്റെ തിരിച്ചടി. ഇംഗ്ലീഷില്‍ എഴുതുന്നതിന് മുന്‍പ് അതിനെ കുറിച്ച് അറിയുകയും വായിക്കുകയും ചെയ്യൂ എന്ന് ഹര്‍ഭജന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. അവരുടെ ഇംഗ്ലീഷിലെ നിലവാരം നോക്കൂ എന്നും പരിഹാസമായി ഇന്ത്യന്‍ താരം പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ 4ലൂടെയാണ് വീണാ മാലിക്ക് ഇന്ത്യന്‍ കാണികള്‍ക്ക് മുന്‍പിലേക്കെത്തുന്നത്. അതിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് റിയാലിറ്റി ഷോയായ ബിഗ് ടോസിലും രാഖി സാവന്തിനൊപ്പം വീണ മാലിക് വന്നിരുന്നു. 2012ല്‍ ഇറങ്ങിയ ഗലി ഗലി മെയ്ന്‍ ചോര്‍ ഹേയ് എന്ന ബോളിവുഡ് സിനിമയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com