പുനെയിലും മഴ മുന്നറിയിപ്പ്, മഴ കളി തുടര്‍ന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തിരിച്ചടിക്കും; സംഭവം ഇങ്ങനെ

പോയിന്റ് നഷ്ടം വലിയ വ്യത്യാസം തീര്‍ക്കുമെന്നതിനാല്‍ സമനില എന്ന ലക്ഷ്യം ഉപേക്ഷിച്ച് ജയത്തിന് വേണ്ടി തന്നെ ടീമുകള്‍ കളിക്കേണ്ടി വരുന്നു
പുനെയിലും മഴ മുന്നറിയിപ്പ്, മഴ കളി തുടര്‍ന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തിരിച്ചടിക്കും; സംഭവം ഇങ്ങനെ

പുനെ: ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റിലും മഴ ഭീഷണി. ടെസ്റ്റിന്റെ ആദ്യ ദിവസം ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും ഇടിയും മിന്നലും അകമ്പടിയായെത്തുന്ന ശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. മഴയെത്തുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകള്‍ക്കെല്ലാം വെല്ലുവിളിയാവുന്നു.

മഴയെ തുടര്‍ന്ന് പുനെ ടെസ്റ്റ് സമനിലയിലേക്ക് വീണാല്‍ 13 റണ്‍സ് മാത്രമാവും ഇരു ടീമുകള്‍ക്കും ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലഭിക്കുന്ന ഓരോ പോയിന്റും പ്രധാനപ്പെട്ടതാണ്. പുനെയില്‍ കളി ജയിച്ചാല്‍ 40 പോയിന്റാണ് ടീമിന് ലഭിക്കുക. സമനിലയിലാവുന്നതോടെ പോയിന്റുകള്‍ നഷ്ടപ്പെട്ടാല്‍ 2021ല്‍ ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കെത്താന്‍ ടീമുകള്‍ക്ക് പണിയാവും.

5 ടെസ്റ്റുകള്‍ ഉള്ള പരമ്പരയില്‍ 25 പോയിന്റാണ് ഒരു ടെസ്റ്റ് ജയിച്ചാല്‍ ലഭിക്കുക. രണ്ട് ടെസ്റ്റ് ഉള്‍പ്പെട്ട പരമ്പരയില്‍ ഒരു ടെസ്റ്റിന് 60 പോയിന്റ് ലഭിക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര 3 ടെസ്റ്റുകള്‍ ഉള്‍പ്പെട്ടതാണ്. പോയിന്റ് നഷ്ടം വലിയ വ്യത്യാസം തീര്‍ക്കുമെന്നതിനാല്‍ ഇങ്ങനെ വരുമ്പോള്‍ സമനില എന്ന ലക്ഷ്യം ഉപേക്ഷിച്ച് ജയത്തിന് വേണ്ടി തന്നെ ടീമുകള്‍ കളിക്കേണ്ടി വരുന്നു.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ടെസ്റ്റ് സമനിലയിലായാല്‍ 8 പോയിന്റ് മാത്രമാണ് ലഭിക്കുക. രണ്ടാം ടെസ്റ്റ് നടക്കുന്ന ഗഹുഞ്ചെയിലെ ഔട്ട്ഫീല്‍ഡ് മണല്‍ നിറച്ചതായതിനാല്‍ മഴ പെയ്ത് 15-20 മിനിറ്റിനുള്ളില്‍ തന്നെ മത്സരത്തിന് യോഗ്യമാക്കാനാവുമെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ നിര്‍ത്താതെ ശക്തമായ മഴ പെയ്താല്‍ വിലപ്പെട്ട പോയിന്റുകളാവും ഇരു ടീമിനും നഷ്ടമാവുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് ആണേല്‍ ഇതുവരെ ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ തങ്ങളുടെ അക്കൗണ്ട് തുറക്കാനുമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com