ബൗളര്‍മാരുടെ നായകനാണ് കോഹ് ലി, ഷമി എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് അക്തര്‍

ബൗളര്‍മാരുടെ നായകനാണ് കോഹ് ലി, ഷമി എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് അക്തര്‍

ലാഹോര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ പുകഴ്ത്തി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ബൗളര്‍മാരുടെ നായകനാണ് കോഹ് ലി.ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇതുപോലൊരു നായകനെ കിട്ടിയത് നല്ല കാര്യമാണെന്നും അക്തര്‍ പറയുന്നു.

ബൗളര്‍മാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കോഹ് ലി നായകനാവുന്നില്ല. എതിരാളികള്‍ക്കെതിരെ ബൗളര്‍മാര്‍ ഇടിമുഴക്കം തീര്‍ക്കുന്നത് ആസ്വദിക്കുകയാണ് കോഹ് ലി ചെയ്യുന്നതെന്നും ഇന്ത്യന്‍ നായകനെ പ്രശംസിച്ച് അക്തര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം മുഹമ്മദ് ഷമി തന്നെ വിളിച്ചതായും അക്തര്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കാനായില്ലെന്ന നിരാശയാണ് കോഹ് ലി പങ്കുവെച്ചത്. നിരാശനാവാതെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കാനാണ് ഞാന്‍ ഷമിയോട് പറഞ്ഞത്.

നിനക്ക് റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവാകാന്‍ സാധിക്കുമെന്ന് ഞാന്‍ ഷമിയെ ബോധ്യപ്പെടുത്തി. ഉപഭൂഖണ്ഡത്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുക എന്നത് ഒരു ആഡംബരം തന്നെയാണ്. എന്താണ് ഇപ്പോള്‍ ഷമി ചെയ്തത് എന്ന് നിങ്ങള്‍ കണ്ടതാണ്. വിശാഖപട്ടണത്ത് ഫ്‌ലാറ്റ് പിച്ചില്‍ നിന്ന് ഷമിക്ക് വിക്കറ്റ് ലഭിച്ചു. സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, പാക് ബൗളര്‍മാര്‍ എന്നോട് അഭിപ്രായം ആരായുന്നില്ല. എന്നാല്‍, ഷമിയെ പോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ എന്നെ സമീപിക്കുന്നു എന്നും അക്തര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com