'അവന്‍ ലോകത്തിലെ ഏറ്റവും അപകടകാരി, മികച്ച ബാറ്റ്‌സ്മാന്‍'- തുറന്നു പറഞ്ഞ് ഗംഭീര്‍

രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപണറും ബിജെപി എംപിയുമായി ഗൗതം ഗംഭീര്‍
'അവന്‍ ലോകത്തിലെ ഏറ്റവും അപകടകാരി, മികച്ച ബാറ്റ്‌സ്മാന്‍'- തുറന്നു പറഞ്ഞ് ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ഓപണറായി ആദ്യമായി ഇറങ്ങി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപണറും ബിജെപി എംപിയുമായി ഗൗതം ഗംഭീര്‍. രോഹിത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് ഗംഭീര്‍ പറഞ്ഞു. 

സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ ആരാണോ രോഹിതിനെ ഉപദേശിക്കുന്നത് എന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ആ ഉപദേശിക്കുന്ന ആള്‍ക്കാണ്. ടെസ്റ്റ് ക്രിക്കറ്റ് ആയതിനാല്‍ രോഹിതിനെ പ്രതിരോധ മോഡിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പമായ കാര്യമാണ്. സ്റ്റീരിയോ ടൈപ്പുകള്‍ പിന്തുടരാതെ തന്റെ സ്വന്തം ശൈലിയില്‍ ബാറ്റ് വീശിയ രോഹിതിനെ അഭിനന്ദിക്കുന്നതായും ഗംഭീര്‍ പറഞ്ഞു. 

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനും രോഹിത് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രദ്ധയോടെ രോഹിതിനെ കൈകാര്യം ചെയ്താല്‍ വീരേന്ദര്‍ സെവാഗിനെ പോലെ ഒരു ഓപണറായി ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ രോഹിതിന് സാധിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com