'പാക് മണ്ണില്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നത് കാണണം'; കട്ട ഫാനായ പാക് ആരാധകന്റെ കുറിപ്പ് വൈറല്‍

'പാക് മണ്ണില്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നത് കാണണം'; കട്ട ഫാനായ പാക് ആരാധകന്റെ കുറിപ്പ് വൈറല്‍

പാകിസ്ഥാനില്‍ പോലും കോഹ്‌ലിക്ക് കട്ട ഫാന്‍സ് ഉണ്ട്. അത്തരത്തിലൊരു ആരാധകന്റെ ട്വിറ്റര്‍ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറുകയാണ്

ലാഹോര്‍: നിലവില്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ലോകമെങ്ങും ധാരാളം ആരാധകരുണ്ട്. മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി പുലര്‍ത്തുന്ന സ്ഥിരതയും മികവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി നിര്‍ത്തുന്നത്. ബാറ്റിങിലെ ഒട്ടനവധി റെക്കോര്‍ഡുകളും താരം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. 

ലോകത്തിലെ നിരവധി വേദികളില്‍ കോഹ്‌ലി തന്റെ ബാറ്റിങ് മികവ് പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനില്‍ ഇന്നു വരെ കളിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാറുണ്ട്. മറ്റ് തരത്തിലുള്ള ഒരു മത്സരങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴുമില്ല. ഇന്ത്യ- പാക് പര്യടനങ്ങളും ഏറെക്കാലമായി നടക്കാറില്ല. 

എങ്കിലും പാകിസ്ഥാനില്‍ പോലും കോഹ്‌ലിക്ക് കട്ട ഫാന്‍സ് ഉണ്ട്. അത്തരത്തിലൊരു ആരാധകന്റെ ട്വിറ്റര്‍ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറുകയാണ്. പാകിസ്ഥാന്‍ സ്വദേശിയായ ആരാധകന്‍ കോഹ്‌ലിയെ പാക് മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് കോഹ്‌ലിയെ ആരാധകന്‍ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

''കോഹ്‌ലി നിങ്ങള്‍ പാകിസ്ഥാനില്‍ വന്ന് ഇവിടെയും ക്രിക്കറ്റ് കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. നിറയെ സ്‌നേഹവും കരുത്തും'' ആശംസിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. 

കുറിപ്പിന് താഴെ നിരവധി ഇന്ത്യന്‍ ആരാധകര്‍ ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിട്ടുണ്ട്. പാക് മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കുമെന്ന് പ്രത്യാശിക്കുന്നതായും മറ്റൊരു ഇന്ത്യന്‍ ആരാധകനും കുറിച്ചിട്ടുണ്ട്. പാക് ടീം ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com