ശതകവുമായി മായങ്ക് മടങ്ങി; പ്രതീക്ഷ കോഹ്‌ലിയും രഹാനെയും; 200 കടന്ന് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടു
ശതകവുമായി മായങ്ക് മടങ്ങി; പ്രതീക്ഷ കോഹ്‌ലിയും രഹാനെയും; 200 കടന്ന് ഇന്ത്യ

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടു. ഓപണര്‍ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറിയും (108), ചേതേശ്വര്‍ പൂജാര അര്‍ധ സെഞ്ച്വറിയും (58) നേടി മികവ് പുലര്‍ത്തിയത് ഇന്ത്യക്ക് കരുത്തായി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 19 റണ്‍സുമായും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍. ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയ കഗിസോ റബാഡയാണ്. 

ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികച്ച് മികവ് പുലര്‍ത്തിയ മായങ്ക് രണ്ടാം ടെസ്റ്റിലും ഫോം ആവര്‍ത്തിച്ചു. 195 പന്തുകള്‍ നേരിട്ട് 16 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് താരത്തിന്റെ ശതകം. സെഞ്ച്വറി തികച്ച് അധികം വൈകാതെ തന്നെ താരം കൂടാരം കയറി. 

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യയെ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര സഖ്യമാണ് മുന്നോട്ട് നയിച്ചത്. 58 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്.  രോഹിത് ശര്‍മ 14റണ്‍സുമായി പുറത്തായി. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാര അര്‍ധ ശതകം കുറിച്ചത്. രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com