ബാറ്റ്‌സ്മാന്മാരുടെ ഷോ ഗ്രൗണ്ടോ? ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന് പരിഹസിച്ച് വോണ്‍

ടെസ്റ്റിന്റെ ആദ്യ മൂന്ന്, നാല് ദിവസം ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെ കൂടുതല്‍ മുന്‍ തൂക്കം ലഭിക്കുന്നു
ബാറ്റ്‌സ്മാന്മാരുടെ ഷോ ഗ്രൗണ്ടോ? ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന് പരിഹസിച്ച് വോണ്‍

ന്ത്യയിലെ പിച്ചുകളെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയിലെ ടെസ്റ്റ് പിച്ചുകള്‍ ബോറടിപ്പിക്കുന്ന കളിയാണ് നല്‍കുന്നത് എന്ന് ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തെ ചൂണ്ടിക്കാട്ടി വോണ്‍ പറയുന്നു. 

'ടെസ്റ്റിന്റെ ആദ്യ മൂന്ന്, നാല് ദിവസം ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെ കൂടുതല്‍ മുന്‍ തൂക്കം ലഭിക്കുന്നു. ബൗളര്‍മാര്‍ക്കും പ്രധാന്യം ലഭിക്കേണ്ടതുണ്ട്. ഇതാണ് ഇന്നത്തെ എന്റെ ചിന്ത' എന്നാണ് മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

വിശാഖപട്ടണം ടെസ്റ്റില്‍ ആദ്യ നാല് ദിനം ബാറ്റിങ്ങിനെ പിച്ച് തുണച്ചിരുന്നു. പുനെയിലേക്ക് കളി എത്തിയപ്പോള്‍ ആദ്യ രണ്ട് ദിനവും ബാറ്റ്‌സ്മാന്‍ കളി പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. മായങ്കും, കോഹ് ലിയും സെഞ്ചുറി നേടി കഴിഞ്ഞു. വോണിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരുണ്ടെങ്കിലും വോണിനെ ട്രോളി ഇന്ത്യ ആരാധകര്‍ എത്തുന്നുമുണ്ട്. 

ഇംഗ്ലണ്ടിലെ ടെസ്റ്റുകളുടെ അത്ര ബോറിങ് ആയിരിക്കില്ലെന്നാണ് വോണിനോട് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. മഴ ഇംഗ്ലണ്ടില്‍ അടിക്കടി കളി മുടക്കുന്നതും ഡ്രൈനേജിലെ പ്രശ്‌നങ്ങളുമാണ് ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്തിനാണ് നിങ്ങള്‍ ഇന്ത്യന്‍ പരമ്പര കാണുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com