മാസ്റ്റര്‍ ക്ലാസ് ക്യാപ്റ്റന്‍; ആ റെക്കോര്‍ഡിലും ഇനി കോഹ്‌ലിയുടെ പേര്; പിന്നിലാക്കിയത് സച്ചിനേയും സെവാഗിനേയും

റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു അനുപമ നേട്ടം കൂടി സ്വന്തമാക്കി
മാസ്റ്റര്‍ ക്ലാസ് ക്യാപ്റ്റന്‍; ആ റെക്കോര്‍ഡിലും ഇനി കോഹ്‌ലിയുടെ പേര്; പിന്നിലാക്കിയത് സച്ചിനേയും സെവാഗിനേയും

പൂനെ: റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു അനുപമ നേട്ടം കൂടി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 

കരിയറിലെ ഏഴാം ഡബിള്‍ സെഞ്ച്വറി നേടിയ കോഹ്‌ലി ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയാണ് മറികടന്നത്. ഇരുവര്‍ക്കും ആറ് വീതം ഇരട്ട സെഞ്ച്വറികളാണ് സ്വന്തം. റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ടെസ്റ്റില്‍ 7000 റണ്‍സും നായകന്‍ സ്വന്തമാക്കി. 

ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഇരട്ട സെഞ്ച്വറികളുടെ റെക്കോര്‍ഡ് നേട്ടത്തില്‍ കോഹ്‌ലി നാലാം സ്ഥാനത്തേക്ക് കയറി. വാലി ഹാമ്മണ്ട്, മഹേല ജയവര്‍ധനെ എന്നിവര്‍ക്കും ഏഴ് വീതം ഡബിള്‍ സെഞ്ച്വറികളുണ്ട്. 

12 ഇരട്ട സെഞ്ച്വറികളുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 11 ഡബിളുകളുമായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തും ഒന്‍പത് ഡബിള്‍ സെഞ്ച്വറികളുമായി വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com