മികച്ചത് കോഹ് ലിയോ? പോണ്ടിങ്ങോ? ലക്ഷ്മണിന്റെ വിശദീകരണം ഇന്ത്യന്‍ ടീമിനെ കുത്തി

രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി നില്‍ക്കവെ 40 വട്ടമാണ് കോഹ് ലി സെഞ്ചുറിയിലേക്ക് എത്തിയത്
മികച്ചത് കോഹ് ലിയോ? പോണ്ടിങ്ങോ? ലക്ഷ്മണിന്റെ വിശദീകരണം ഇന്ത്യന്‍ ടീമിനെ കുത്തി

ടെസ്റ്റ് നായകനായിരിക്കെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന് തൊട്ടടുത്തെക്കി കോഹ് ലി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോഹ് ലി തന്റെ 26ാം സെഞ്ചുറി കുറിച്ചതോടെയാണ് പോണ്ടിങ്ങിന് തൊട്ടടുത്തേക്ക് കോഹ് ലി എത്തിയത്. അതോടെ കോഹ് ലിയോ പോണ്ടിങ്ങോ മികച്ചത് എന്ന ചോദ്യവും ഉയര്‍ന്നു. 

രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി നില്‍ക്കവെ 40 വട്ടമാണ് കോഹ് ലി സെഞ്ചുറിയിലേക്ക് എത്തിയത്. പോണ്ടിങ്ങിന്റെ പേരിലുള്ളതാവട്ടെ 41 സെഞ്ചുറിയും. കോഹ് ലിയോ, പോണ്ടിങ്ങോ കേമന്‍ എന്ന ചോദ്യത്തിന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണാണ് ഇപ്പോള്‍ ഉത്തരം നല്‍കുന്നത്. കോഹ് ലിക്കൊപ്പമാണ് ഞാനിവിടെ എന്നാണ് ലക്ഷ്മണിന്റെ വാക്കുകള്‍. 

സ്റ്റീവ് വോയില്‍ നിന്നും നല്ലൊരു ടീമിനെയാണ് പോണ്ടിങ്ങിന് ലഭിച്ചത്. ടീമില്‍ 1 മുതല്‍ 11 വരെയുള്ള കളിക്കാരും മാച്ച് വിന്നര്‍മാര്‍. ഹെയ്ഡന്‍സ ലാങര്‍, പോണ്ടിങ്, മാര്‍ട്ടിന്‍, സൈമണ്ടസ്, ഗില്‍ക്രിസ് എന്നിവര്‍ ബാറ്റിങ്ങില്‍, മക്ഗ്രാത്ത്, ഗില്ലെസ്പി, വോണ്‍, ലീ എന്നിവര്‍ ബൗളിങ്ങില്‍. എന്നാല്‍ കോഹ് ലിയുടെ കാര്യത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നതാണ് കാരണമായി ലക്ഷ്മണ്‍ പറയുന്നത്. 

ബൗളിങ്ങില്‍ ഷമി, ഭുവി, ഇഷാന്ത് എന്നിവര്‍ ഇപ്പോഴും മറ്റൊരു ലെവലിലേക്ക് എത്തിയിട്ടില്ല. ബൂമ്രയുമില്ല. അതുകൊണ്ട് കോഹ് ലിക്ക് തന്നെ ടീമിന് താങ്ങാവേണ്ടി വരുന്നുവെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ടെസ്റ്റില്‍ കോഹ് ലി തന്റെ ഇരട്ട സെഞ്ചുറിയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 150 റണ്‍സ് കോഹ് ലി പിന്നിട്ടതോടെയാണ് ഇരട്ട ശതകത്തിലേക്ക് ആരാധകരുടെ പ്രതീക്ഷ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com