റണ്‍ മല തീര്‍ത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു; തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഉമേഷ് യാദവ്

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു
റണ്‍ മല തീര്‍ത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു; തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഉമേഷ് യാദവ്

പൂനെ: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപണര്‍മാരെ രണ്ട് പേരെയും മടക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഡീന്‍ എല്‍ഗാര്‍ ആറ് റണ്‍സുമായും എയ്ഡന്‍ മാര്‍ക്രം റണ്ണൊന്നുമെടുക്കാതെയും പവലിയനിലെത്തി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 568 റണ്‍സ് കൂടി വേണം. 19 റണ്‍സുമായി ട്യുണിസ് ബ്രുയ്‌നും എട്ട് റണ്‍സുമായി ടെംബ ബവുമയുമാണ് ക്രീസില്‍.

നേരത്തെ ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലി 336 പന്തില്‍ രണ്ട് സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ക്യാപ്റ്റനായുള്ള കോഹ്‌ലിയുടെ 50ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. ആറ് വീതം ഇരട്ട സെഞ്ച്വറികളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയാണ് കോഹ്‌ലി പിന്നിലാക്കിയത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സ് തികയ്ക്കാനും കോഹ്‌ലിക്കായി.

104 പന്തില്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി- ജഡേജ സഖ്യം 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

59 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. ടെസ്റ്റില്‍ ഇരുവരും ഒന്നിച്ചുള്ള പത്താമത്തെ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇത്.

ഒന്നാം ദിനം സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പൂജാര 58 റണ്‍സെടുത്തു. രോഹിത് ശര്‍മ 14 റണ്‍സില്‍ പുറത്തായി. 

ദക്ഷിണാഫ്രിക്കയ്ക്കായി റബഡ മൂന്നും കേശവ് മഹാരാജ്, മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com