സന്ദേശ് ജിങ്കന് പരിക്ക്; ബ്ലാസ്റ്റേഴ്‌സിനും ഇന്ത്യയ്ക്കും തിരിച്ചടി, അതൃപ്തിയില്‍ ബ്ലാസ്റ്റേഴ്‌സ്‌

ആറ് മാസത്തോളം കളിക്കളത്തില്‍ നിന്ന് ജിങ്കന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്
സന്ദേശ് ജിങ്കന് പരിക്ക്; ബ്ലാസ്റ്റേഴ്‌സിനും ഇന്ത്യയ്ക്കും തിരിച്ചടി, അതൃപ്തിയില്‍ ബ്ലാസ്റ്റേഴ്‌സ്‌

കൊല്‍ക്കത്ത: ഇന്ത്യയ്ക്കും കേരള ബ്ലാസ്റ്റേഴ്‌സിനും കനത്ത തിരിച്ചടിയായി സന്ദേശ് ജിങ്കാന്റെ പരിക്ക്. ആറ് മാസത്തോളം കളിക്കളത്തില്‍ നിന്ന് ജിങ്കന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇടത് കാല്‍ നിലത്ത് കുത്താനാവാതെയാണ് ജിങ്കന്‍ കളിക്കളം വിട്ടത്. 

ഇതോടെ, ലോകകപ്പ് ക്വാളിഫയറിലെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നിന്ന് ജിങ്കനെ മാറ്റി. ഒക്ടോബര്‍ 15നാണ് ഇന്ത്യയുടെ ബംഗ്ലാദേശുമായുള്ള മത്സരം. ജിങ്കന്റെ പരിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. എംആര്‍എ സ്‌കാനിന് ജിങ്കന്‍ വിധേയനായെന്നും, ബുധനാഴ്ചത്തെ മത്സരത്തില്‍ ഇറങ്ങാന്‍ താരത്തിന് സാധിക്കില്ലെന്ന് വ്യക്തമായെന്നും എഐഎഫ്എഫ് പ്രസ്താവനയില്‍ പറയുന്നു. 

ഒമാനെതിരായ മത്സരത്തിന് മുന്‍പ് സെപ്തംബറിലാണ് സന്ദേശ് പരിക്കില്‍ നിന്നും മുക്തനായി ടീമിലേക്ക് എത്തിയത്. ഖത്തറിനെതിരെ ഇന്ത്യ സമനില പിടിക്കുമ്പോള്‍ ജിങ്കാന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ജിങ്കന് പകരക്കാരനെ കണ്ടെത്തുക എന്നത് എളുപ്പമല്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ പ്രതികരണം. 

ഒക്ടോബര്‍ 21നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ എതിരെ ജിങ്കാനെ കളിപ്പിച്ച ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com