അഴിമതി ആരോപണം; ടി സി മാത്യുവിനെ കെസിഎയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

അഴിമതി ആരോപണം; ടി സി മാത്യുവിനെ കെസിഎയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ടി സി മാത്യുവിനെ പുറത്താക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. 

കെസിഎയിലെ ടി സി മാത്യുവിന്റെ അഗത്വം റദ്ദാക്കണം എന്ന് നേരത്തെ ഓംംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗം ഇതിന് അംഗീകാരം നല്‍കി. ടി സി മാത്യുവിനെതിരെ കെസിഎ കണ്ടെത്തിയ ക്രമക്കേടുകള്‍ ഓംബുഡ്‌സ്മാന്‍ ശരിവെക്കുകയായിരുന്നു. 

ടി സി മാത്യു കെസിഎ പ്രസിഡന്റായിരിക്കെ, തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. അസോസിയേഷന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റേതാണ് കണ്ടെത്തല്‍. 

ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും, കെസിഎ മുന്‍ പ്രസിഡന്റ് ബി വിനോദും, ടി സി മാത്യുവും ഉള്‍പ്പെട്ട സംഘവും ചേര്‍ന്ന് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com