എന്തുകൊണ്ട്? എങ്ങനെ? പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി മേരികോം; അപ്പീല്‍ തള്ളിയതിന്റെ കാരണം ഇത്‌

വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ബോക്‌സിനുള്ളില്‍ മേരി കോമിന്റെ അമ്പരപ്പ് പ്രകടമായിരുന്നു
marykom62
marykom62

സ്വര്‍ണം ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോമിന്റെ പേര് വെങ്കലത്തില്‍ ഒതുങ്ങി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തുര്‍ക്കി താരത്തോട് തോറ്റാണ് മേരി കോം വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്. റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തു. 

വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ബോക്‌സിനുള്ളില്‍ മേരി കോമിന്റെ അമ്പരപ്പ് പ്രകടമായിരുന്നു. 4-1 എന്ന സ്‌കോറിനാണ് തുര്‍ക്കിയുടെ യൂറോപ്യന്‍ ചാമ്പ്യനോട് മേരി കോം തോല്‍വി വഴങ്ങിയത്. ഈ സ്‌കോറാണ് ഇന്ത്യയുടെ അപ്പില്‍ തള്ളുന്നതിന് ഇടയാക്കിയത്. 

സ്‌കോര്‍ 3.2 അല്ലെങ്കില്‍ 3.1 ആയിരിക്കുമ്പോള്‍ മാത്രമേ അപ്പീല്‍ നല്‍കാന്‍ സാധിക്കൂ എന്ന ചട്ടം ചൂണ്ടിയാണ് ടെക്‌നിക്കല്‍ കമ്മറ്റി ഇന്ത്യയുടെ അപ്പീല്‍ തള്ളിയത്. മേരി കോം ട്വിറ്ററിലൂടേയും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി എന്നിവരുടെ ശ്രദ്ധ ക്ഷണിച്ചാണ്് മേരി കോം പ്രതിഷേധം അറിയിക്കുന്നത്. 

എങ്ങനെ, എന്തുകൊണ്ട് എന്ന ചോദ്യമാണ് മേരി കോം ഉന്നയിച്ചത്. എത്രമാത്രം ശരിയും തെറ്റുമാണ് തീരുമാനം എന്ന് ലോകം അറിയണം എന്ന് മേരി കോം വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ കുറിക്കുന്നു. സെമി ഫൈനലില്‍ വീണെങ്കിലും എട്ട് മെഡലുകള്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന ആദ്യ താരമായി മേരി കോം അവിടെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com