പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു, എന്നിട്ടും അധിക റണ്‍സിനായി ഓടി ബാറ്റ്‌സ്മാന്‍; വിചിത്ര സംഭവം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍

ബാറ്റ്‌സ്മാന്‍ ഓട്ടത്തില്‍ മാത്രം എല്ലാ ശ്രദ്ധയും കൊടുത്തു. ഇത് കണ്ട് ഫീല്‍ഡര്‍മാര്‍ക്ക് പോലും ചിരിയടക്കാനായില്ല
പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു, എന്നിട്ടും അധിക റണ്‍സിനായി ഓടി ബാറ്റ്‌സ്മാന്‍; വിചിത്ര സംഭവം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍

പന്ത് ബൗണ്ടറി ലൈന്‍ തൊട്ടിട്ടും റണ്ണിനായി ഓടിക്കൊണ്ടിരുന്ന് ബാറ്റ്‌സ്മാന്‍. ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചിലാണ് ചിരിപ്പിക്കുന്ന സംഭവം നടന്നത്. പന്ത് ബൗണ്ടറി ലൈന്‍ തൊട്ടത് അറിയാതെ രണ്ട് റണ്‍സിനായി ബാറ്റ്‌സ്മാന്‍ ഓടിക്കാണ്ടിരുന്നു. 

ബാറ്റ്‌സ്മാന്‍ എഡ്ജ് ചെയ്ത പന്ത് തേര്‍ഡ്മാന്‍ അതിര്‍ത്തി കടന്ന് ബൗണ്ടറി ലൈന്‍ തൊട്ടു. എന്നാല്‍ ഇത് നോക്കാതെ ബാറ്റ്‌സ്മാന്‍ ഓട്ടത്തില്‍ മാത്രം എല്ലാ ശ്രദ്ധയും കൊടുത്തു. ഇത് കണ്ട് ഫീല്‍ഡര്‍മാര്‍ക്ക് പോലും ചിരിയടക്കാനായില്ല. 

നോണ്‍ സ്‌ട്രൈക്കര്‍ ഓടാതെ ഉറച്ചു നില്‍ക്കുമ്പോഴാണ് സ്‌ട്രൈക്കര്‍ ഇങ്ങനെ തനിച്ച് ഓടി റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. നാല് റണ്‍സിന് അപ്പുറം നിങ്ങള്‍ക്ക് കിട്ടില്ല, പിന്നെ എന്തിനാണ് ഇങ്ങനെ ഓടുന്നത് എന്നാണ് കമന്ററി ബോക്‌സില്‍ നിന്ന് ചോദ്യം വന്നത്. ബൗണ്ടറി കടന്നാല്‍ പിന്നെ വിക്കറ്റിന് ഇടയിലെ ഓട്ടത്തിന് റണ്‍സ് ഇല്ലെന്ന നിമയം പോലും അറിയാത്ത ബാറ്റ്‌സ്മാനാണോ എന്നും ആരാധകര്‍ കളിയാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com