പറന്ന് പിടിച്ച് സാഹ, തകര്‍പ്പന്‍ ക്യാച്ചില്‍ അഞ്ചാം വിക്കറ്റ് വീണു; സന്ദര്‍ശകരെ വിറപ്പിച്ച് ഷമിയും ഉമേഷ് യാദവും

പന്ത് പ്രതിരോധിക്കാനുള്ള ബ്രുയ്‌നിന്റെ ശ്രമത്തിന് ഇടയില്‍ ബാറ്റില്‍ എഡ്ജ് ചെയ്ത് എത്തിയ പന്ത് തന്റെ വലത്തേക്ക് പറന്നാണ് സാഹ കയ്യിലാക്കിയ
പറന്ന് പിടിച്ച് സാഹ, തകര്‍പ്പന്‍ ക്യാച്ചില്‍ അഞ്ചാം വിക്കറ്റ് വീണു; സന്ദര്‍ശകരെ വിറപ്പിച്ച് ഷമിയും ഉമേഷ് യാദവും

പുനെ: ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തിലെ കളിയില്‍ ആധിപത്യം നേടിയെടുത്ത് ഇന്ത്യ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കളി ആരംഭിച്ച സൗത്ത് ആഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ കൂടി ആദ്യ ആറ് ഓവറിനുള്ളില്‍ ഇന്ത്യ വീഴ്ത്തി. ഇതില്‍ ബ്രുയ്‌നിന്റെ വിക്കറ്റെടുത്ത് വന്നതാവട്ടെ സാഹയുടെ തകര്‍പ്പന്‍ ക്യാച്ചും. 

പന്ത് പ്രതിരോധിക്കാനുള്ള ബ്രുയ്‌നിന്റെ ശ്രമത്തിന് ഇടയില്‍ ബാറ്റില്‍ എഡ്ജ് ചെയ്ത് എത്തിയ പന്ത് തന്റെ വലത്തേക്ക് പറന്നാണ് സാഹ കയ്യിലാക്കിയത്. ഉമേഷിന്റെ ഡെലിവറിയിലായിരുന്നു വിക്കറ്റ്. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. 

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ 17ാം ഓവറിലെ രണ്ടാം പന്തില്‍ നോര്‍ട്‌ജെയെ കോഹ് ലിയുടെ കൈകളില്‍ എത്തിച്ചാണ് മുഹമ്മദ് ഷമി മൂന്നാം ദിനം സൗത്ത് ആഫ്രിക്കയ്ക്ക് മേലുള്ള പ്രഹരം ആരംഭിച്ചത്. പ്രതിരോധിക്കാനുള്ള നോര്‍ട്‌ജെയുടെ ശ്രമത്തിന് ഇടയില്‍ എഡ്ജ് ചെയ്ത് പന്ത് ഫോര്‍ത് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്ക് എത്തി. 28 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമായിരുന്നു ആ സമയം താരത്തിന്റെ സമ്പാദ്യം. 

അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് നില്‍ക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ദിനം എത്ര സെഷനുകള്‍ അതിജീവിക്കാനാവും എന്നതാണ് ചോദ്യം. ഡുപ്ലസിസും, ഡികോക്കുമാണ് ഇപ്പോള്‍ ക്രീസില്‍. രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ഇരുവര്‍ക്കും ദുഷ്‌കരമാവും. ആദ്യ ടെസ്റ്റില്‍ ഡികോക്ക് സെഞ്ചുറിയും, ഡുപ്ലസിസ് അര്‍ധ ശതകവും ഒന്നാം ഇന്നിങ്‌സില്‍ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com