വിരാട് കോഹ്‌ലിയുടെ വഴിയില്‍ സുനില്‍ ഛേത്രിയും; ഇരു ക്യാപ്റ്റന്‍മാരും യോജിക്കുന്നത് ഇക്കാര്യത്തില്‍

ആഹാര രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് തന്റെ കളി മെച്ചപ്പെടുത്തിയതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി
വിരാട് കോഹ്‌ലിയുടെ വഴിയില്‍ സുനില്‍ ഛേത്രിയും; ഇരു ക്യാപ്റ്റന്‍മാരും യോജിക്കുന്നത് ഇക്കാര്യത്തില്‍

കൊല്‍ക്കത്ത: ആഹാര രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് തന്റെ കളി മെച്ചപ്പെടുത്തിയതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മാംസാഹാരവും പാലുത്പന്നങ്ങളും ഉപേക്ഷിച്ച് പൂര്‍ണ സസ്യാഹാരി മാത്രമാണ് താനിപ്പോഴെന്നും ഛേത്രി പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സസ്യാഹാരം മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. ആ വഴിക്കാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ നായകനും. ദഹന വ്യവസ്ഥ ശരിയായ രീതിയില്‍ നടക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സസ്യാഹാരം ഏറെ സഹായകമാണ്. 

കന്‍സാസിലെത്തിയപ്പോഴാണ് ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. 2013ല്‍ സ്‌പോര്‍ടിങ് ലിസ്ബനിലെത്തിയപ്പോള്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ആരംഭിച്ചു. സസ്യാഹാരത്തിന് പ്രാധാന്യം നല്‍കിയുള്ള ഭക്ഷണ രീതി യൂറോപ്പില്‍ സര്‍വ സാധാരണമാണെന്ന് കണ്ടെതോടെയാണ് ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തത്. 

കഴിഞ്ഞ രണ്ടര വര്‍ഷമായി മധുരം പാടെ ഒഴിവാക്കിയതായി ഛേത്രി പറയുന്നു. വിശേഷ അവസരങ്ങളില്‍ കേക്ക് പോലെയുള്ളവ മറ്റുള്ളവര്‍ തരാറുണ്ടെങ്കിലും അത് രുചിക്കാറില്ല. എന്നാല്‍ ഈയടുത്ത് രണ്ട് തവണ മധുരം കഴിച്ചതായും ഛേത്രി പറയുന്നു. ഒന്ന് ബംഗളൂരു എഫ്‌സി ഐഎസ്എല്‍ കിരീടം നേടിയ സമയത്തും മറ്റൊന്ന് ഇന്ത്യ- ഖത്തര്‍ ലോകകപ്പ് യോഗ്യതാ പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോഴുമായിരുന്നു അത്. 

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഛേത്രി. 35കാരന്‍ ഇതുവരെയായി 72 അന്താരാഷ്ട്ര ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com