വെടിക്കെട്ടുമായി സഞ്ജു, സിക്‌സ് പറത്തി സെഞ്ചുറി; കേരളം മികച്ച നിലയില്‍

15 ഫോറും മൂന്ന് സിക്‌സും ഇപ്പോള്‍ തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു
വെടിക്കെട്ടുമായി സഞ്ജു, സിക്‌സ് പറത്തി സെഞ്ചുറി; കേരളം മികച്ച നിലയില്‍

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍. 66 പന്തില്‍ നിന്നാണ് സഞ്ജു മൂന്നക്കം തികച്ചത്, അതും സിക്‌സ് പറത്തി. ഗോവയ്‌ക്കെതിരായ കളിയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് സഞ്ജുവിന്റെ സെഞ്ചുറി കരുത്തായി. 

സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 34 ഓവറിലേക്ക് കളി എത്തുമ്പോഴേക്കും കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് കണ്ടെത്തി. 83 പന്തില്‍ നിന്ന് 121 റണ്‍സോടെ സഞ്ജു പുറത്താവാതെ നില്‍ക്കുകയാണ്. 15 ഫോറും മൂന്ന് സിക്‌സും ഇപ്പോള്‍ തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. 

റോബിന്‍ ഉത്തപ്പ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ റണ്‍വേട്ടക്കാരന്‍ വിഷ്ണു വിനോദ് ഏഴ് റണ്‍സിന് പുറത്തായി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലേക്ക് കേരളം വീണു. പക്ഷേ, സച്ചിന്‍ ബേബിക്കൊപ്പം ചേര്‍ന്ന് സഞ്ജു കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com