നാല് ഹോക്കി താരങ്ങള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം;അപകടം ധ്യാന്‍ചന്ദ് ട്രോഫിക്കായി പോകവെ 

നാല് ഹോക്കി താരങ്ങള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം;അപകടം ധ്യാന്‍ചന്ദ് ട്രോഫിക്കായി പോകവെ 

ഹോഷാങ്കാബാദ്: നാല് ദേശിയ ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഹോഷങ്കാബാദില്‍ വെച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 

ധ്യാന്‍ ചന്ദ് ട്രോഫി കളിക്കാനായി ഇതാര്‍സിയില്‍ നിന്ന് ഹോഷങ്കാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അതിവേഗതയില്‍ എത്തിയ കാര്‍ ദേശീയ പാത 69ല്‍ വെച്ച് റായ്‌സല്‍പൂല്‍ ഗ്രാമത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. 

അപകടത്തില്‍ മരിച്ച കളിക്കാരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശ് ഹോക്കി അക്കാദമിയിലെ കളിക്കാരാണ് അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com