എനിക്ക് ഉറപ്പുണ്ട് താങ്കള്‍ ഇനിയും അത് തുടരും; ദാദയോട് സച്ചിന്‍

താങ്കള്‍ ഇനിയും അത് തുടരുമെന്ന് എനിക്കുറപ്പുണ്ടെന്ന് ഗാംഗുലിയോട് സച്ചിന്‍ 
എനിക്ക് ഉറപ്പുണ്ട് താങ്കള്‍ ഇനിയും അത് തുടരും; ദാദയോട് സച്ചിന്‍

മുംബൈ: ബിസിസിഐ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് അഭിനന്ദനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്ത സേവനം ഇനിയും തുടരുമെന്ന് എനിക്കുറപ്പുണ്ട്. താങ്കള്‍ക്കും ചുമതലയേല്‍ക്കുന്ന പുതിയ ടീമിനും എന്റെ ആശംസകളെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി അപ്രതീക്ഷമായാണ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി.  അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍.

എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com