വനിതകളുടെ സമ്മാനത്തുകയില്‍ 320 ശതമാനത്തിന്റെ വര്‍ധന; 2021 ലോകകപ്പില്‍ വലിയ മാറ്റവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഏഴ് കോടി രൂപയ്ക്കടുത്ത തുകയാണ് 2021ലെ  ലോക ട്വന്റി20 കിരീടം നേടുന്ന പുരുഷ ടീമിന് ലഭിക്കുക
വനിതകളുടെ സമ്മാനത്തുകയില്‍ 320 ശതമാനത്തിന്റെ വര്‍ധന; 2021 ലോകകപ്പില്‍ വലിയ മാറ്റവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: പുരുഷ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന സമ്മാനത്തുക വനിതാ ടീമിനും നല്‍കാന്‍ തയ്യാറെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ട്വന്റി20 ലോകകപ്പില്‍ വനിതാ, പുരുഷ ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ ഇരുവര്‍ക്കും ഒരേ തുക സമ്മാനമായി നല്‍കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. 

ട്വന്റി20 ലോകകപ്പിലെ വനിതകളുടെ സമ്മാന തുകയില്‍ 320 ശതമാനത്തിന്റെ വര്‍ധനവാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വരുത്തുന്നത്. ഏഴ് കോടി രൂപയ്ക്കടുത്ത തുകയാണ് 2021ലെ  ലോക ട്വന്റി20 കിരീടം നേടുന്ന പുരുഷ ടീമിന് ലഭിക്കുക. രണ്ടാമതെത്തുന്ന ടീമിന് ലഭിക്കുന്നത് 35 ലക്ഷം രൂപയ്ക്കടുത്ത്. 

ട്വന്റി ലോകകപ്പില്‍ വനിതാ ക്രിക്കറ്റ് ടീം എന്ത് ജയം നേടിയാലും പുരുഷ ടീമിന് ആ സ്ഥാനത്ത് എന്ത് തുകയാണോ ലഭിക്കുന്നത് എന്ന് വെച്ചാല്‍ ആ തുക തന്നെയായിരിക്കും വനിതാ ടീമിനും നല്‍കുക എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു. 

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യം വേദനം നല്‍കുന്നത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ രണ്ട് വര്‍ഷം മുന്‍പ് ധാരണയിലെത്തിയിരുന്നു. 2021 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഫേവറിറ്റുകളാണ് ഓസ്‌ട്രേലിയന്‍ ടീം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com