ഗാംഗുലി വഴികാട്ടി തുടങ്ങി; 7 വമ്പന്‍ ടൂര്‍ണമെന്റില്‍ ഒന്നിലും കിരീടമില്ല, കോഹ് ലി ശ്രദ്ധിക്കണമെന്ന് ഗാംഗുലി

ബിഗ് ടൂര്‍ണമെന്റുകളില്‍ മികച്ച കളി അവര്‍ പുറത്തെടുക്കുന്നുണ്ട്, സെമി ഫൈനലും, ഫൈനലും ഒഴിച്ച്‌
ഗാംഗുലി വഴികാട്ടി തുടങ്ങി; 7 വമ്പന്‍ ടൂര്‍ണമെന്റില്‍ ഒന്നിലും കിരീടമില്ല, കോഹ് ലി ശ്രദ്ധിക്കണമെന്ന് ഗാംഗുലി

കൊല്‍ക്കത്ത:വലിയ ടൂര്‍ണമെന്റുകളിലേക്ക് ശ്രദ്ധയെല്ലാം നല്‍കാന്‍ കോഹ് ലിയോട് സൗരവ് ഗാംഗുലി. ഇന്ത്യന്‍ മികച്ച ടീം ആണെന്ന് അഭിപ്രായപ്പെട്ട ഗാംഗുലി വലിയ ടൂര്‍ണമെന്റുകളില്‍ പരാജയപ്പെടുന്ന ഇന്ത്യയുടെ പോരായ്മയിലേക്ക് ചൂണ്ടുന്നു.

കഴിഞ്ഞ ഏഴ് വലിയ ടൂര്‍ണമെന്റുകളില്‍ ജയം പിടിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. എന്നാല്‍ ബിഗ് ടൂര്‍ണമെന്റുകളില്‍ മികച്ച കളി അവര്‍ പുറത്തെടുക്കുന്നുണ്ട്, സെമി ഫൈനലും, ഫൈനലും ഒഴിച്ച്‌. കോഹ് ലിക്ക് ആ പ്രശ്‌നം അതിജീവിക്കാനാവുമെന്നാണ് കരുതുന്നത്. കോഹ് ലി ചാമ്പ്യന്‍ പ്ലേയറാണ് എന്നും ഗാംഗുലി പറഞ്ഞു.

സാഹയുടെ വിക്കറ്റ് കീപ്പിങ്ങ് മികച്ചതാണ്. എന്നാല്‍ 100 ടെസ്റ്റ് കളിക്കണം എങ്കില്‍ സാഹ റണ്‍സ് സ്‌കോര്‍ ചെയ്യണം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരം കൂടി മുന്‍പിലുണ്ട്. അതില്‍ സെഞ്ചുറി നേടാനുള്ള അവസരവും സാഹയ്ക്കുണ്ടെന്ന് ഗാംഗുലി പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച കളികള്‍ നല്‍കിയ മുറിവുകള്‍ ബിസിസിഐയുടെ തലപ്പത്തേക്ക് എത്തുന്നതിലൂടെ ഉണങ്ങുമോ എന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നല്‍കി.

തനിക്കെതിരെ അനിതീയോ, രാഷ്ട്രീയ കളികളോ ഉണ്ടായിട്ടില്ല. 300ന് മുകളില്‍ ഏകദിനവും 100 ടെസ്റ്റും കളിച്ചിരിക്കുന്ന മൂന്ന് കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിലുള്ളു. സച്ചിന്‍, ദ്രാവിഡ്, പിന്നെ ഞാനും. എനിക്കെതിരെ അനീതിയോ, രാഷ്ട്രീയ കളികളോ ഉണ്ടായിരുന്നു എങ്കില്‍ ഇത് സാധ്യമാവുമായിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com