തന്ത്രപരമായ നീക്കത്തിലേക്ക് കോഹ് ലി, മൂന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ സുപ്രധാന മാറ്റത്തിന് സാധ്യത 

മൂന്നാം ടെസ്റ്റിനെ വിലയില്ലാത്തത് എന്ന് പറയാനാവില്ല. വിലപ്പെട്ട 40 പോയിന്റ് അവിടേയുമുണ്ട്
തന്ത്രപരമായ നീക്കത്തിലേക്ക് കോഹ് ലി, മൂന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ സുപ്രധാന മാറ്റത്തിന് സാധ്യത 

റാഞ്ചി: മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. പക്ഷേ മൂന്നാം ടെസ്റ്റിനെ വിലയില്ലാത്തത് എന്ന് പറയാനാവില്ല. വിലപ്പെട്ട 40 പോയിന്റ് അവിടേയുമുണ്ട്. ഇതോടെ ഇരു ടീമും ജയം പിടിക്കാനായാവും ഇറങ്ങുക എന്ന് വ്യക്തം. ഇവിടെ ടീമില്‍ കോഹ് ലി തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. 

റാഞ്ചിയിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്‍പില്‍ കണ്ട് ഒരു ഫാസ്റ്റ് ബൗളറുടെ സ്ഥാനത്ത് എക്‌സ്ട്രാ സ്പിന്നറെ ഇന്ത്യ കളിപ്പിച്ചേക്കും. ജഡേജയ്ക്കും അശ്വിനും ഒപ്പം കുല്‍ദീപിനെ കുടിയാവും ഇറക്കുക. പേസര്‍മാരായി ഷമിയും ഇഷാന്ത് ശര്‍മയും. 

പുനെയിലെ ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് മികവ് കാണിച്ചിരുന്നു. എന്നാല്‍ പിച്ചിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ താരത്തിന് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. വ്യാഴാഴ്ച നെറ്റ്‌സില്‍ കുല്‍ദീപ് കൂടുതല്‍ സമയം പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പ്ലേയിങ് ഇലവനിലേക്ക് കുല്‍ദീപ് എത്തുന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

റാഞ്ചി ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് 240ലേക്കെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മറ്റ് ടീമുകള്‍ക്കെല്ലാം കൂടി ഇപ്പോള്‍ ഉള്ളതാവട്ടെ 232 പോയിന്റും. സൗത്ത് ആഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com