'നിങ്ങളുടെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല'; ഇന്ത്യന്‍ താരങ്ങളുടെ ബൈജൂസ് ക്യാംപയിന്‍ വീഡിയോ തരംഗമാകുന്നു

ക്രിക്കറ്റ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആവരുടെ സ്വപ്‌നം നേടിയെടുക്കാന്‍ പ്രചോദനമാകുന്നത് പോലെ ബൈജൂസ് ആപ്പ് ഓരോ വിദ്യാര്‍ത്ഥിയെയും അറിവിന്റെ സമഗ്ര മേഖലകളിലേക്ക് എത്തിക്കുന്നു
'നിങ്ങളുടെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല'; ഇന്ത്യന്‍ താരങ്ങളുടെ ബൈജൂസ് ക്യാംപയിന്‍ വീഡിയോ തരംഗമാകുന്നു

നിങ്ങളുടെ ഉള്ളില്‍ ഒരു വിദ്യാര്‍ത്ഥിയുണ്ട്. കുട്ടിയുടെ കൗതകത്തോടെ അറിവിന്റെ പിന്നാലെ പായണം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് ബൈജൂസ് ആപ്പിന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു. ക്രിക്കറ്റ് എന്ന വികാരം ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തിയത് എങ്ങനെയെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരാണ് അണിനിരക്കുന്നത്.  ബൈജൂസ് ലോഗോ പതിപ്പിച്ച  ജേഴ്‌സി ധരിച്ചാണ് താരങ്ങള്‍ മൈതാനത്തേക്ക് കടക്കുന്നത്.ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ പഠനസംബന്ധമായ ആപ്പിന്റെ പ്രാധാന്യവും ഇന്ത്യന്‍ ജഴ്‌സിയില്‍ താരങ്ങള്‍ വിളിച്ചോതുന്നു. ഈ ജേഴ്‌സി തങ്ങള്‍ക്ക്  നല്‍കുന്നത് വലിയ കരുത്തണ്. ഈ  ജേഴ്‌സി ധരിക്കുമ്പോള്‍ ഞങ്ങള്‍ ഒരു കളിക്കാരന്‍ മാത്രമല്ല. ഒരു വിദ്യാര്‍ത്ഥി കൂടിയാണ്. ഇത് ഞങ്ങളുടെ വിജയത്തിന്റെ ശോഭ വര്‍ധിപ്പിക്കുന്നതായും  താരങ്ങള്‍ പറയുന്നു.

ക്രിക്കറ്റ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആവരുടെ സ്വപ്‌നം നേടിയെടുക്കാന്‍ പ്രചോദനമാകുന്നത് പോലെ ബൈജൂസ് ആപ്പ് ഓരോ വിദ്യാര്‍ത്ഥിയെയും അറിവിന്റെ സമഗ്ര മേഖലകളിലേക്ക് എത്തിക്കുന്നു. ജീവിതാവസാനം വരെ പഠനം തുടരാന്‍ ഏതൊരാള്‍ക്കും പ്രചോദനം പകരുന്നതാണ് ഈ വിഡിയോ എന്നതും ശ്രദ്ധേയമാണ്

ക്രിക്കറ്റ് എന്നത് വെറുമൊരു കളിയല്ല ഇന്ത്യന്‍ ജനതയുടെ വികാരമാണ്. ഇന്ത്യന്‍ ടീമീനോപ്പം സഹകരിക്കുകയെന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം  പകരുന്നതാണെന്ന് ബൈജൂസ് ആപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൃണാല്‍ മോഹിത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com