സര്‍ഫ്രാസ് അഹ്മദിന്റെ നായക സ്ഥാനം തെറിച്ചു; മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന് ഇനി പുതിയ നായകന്‍ 

ടെസ്റ്റിലെ നായക സ്ഥാനം മാത്രം രാജിവെച്ച്, ഏകദിനത്തിലും ട്വന്റി20യിലും സര്‍ഫ്രാസ് നായക സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തപ്പെട്ടത്
സര്‍ഫ്രാസ് അഹ്മദിന്റെ നായക സ്ഥാനം തെറിച്ചു; മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന് ഇനി പുതിയ നായകന്‍ 

ലാഹോര്‍: സര്‍ഫ്രാസ് അഹ്മദിനെ പാക് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റി. മൂന്ന് ഫോര്‍മാറ്റിലെ നായക സ്ഥാനവും സര്‍ഫ്രാസ് അഹ്മദില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ നേരിട്ട തുടര്‍ തോല്‍വികളാണ് കാരണം.

നേരത്തെ, നായക സ്ഥാനം സര്‍ഫ്രാസ് രാജി വയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പിസിബി യോഗത്തില്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മണി മണി, സര്‍ഫ്രാസിനോട് ടെസ്റ്റിലെ നായക സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടും എന്നായിരുന്നു റിപ്പോര്‍ട്ട്. ടെസ്റ്റിലെ നായക സ്ഥാനം മാത്രം രാജിവെച്ച്, ഏകദിനത്തിലും ട്വന്റി20യിലും സര്‍ഫ്രാസ് നായക സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തപ്പെട്ടത്. 

എന്നാല്‍, മൂന്ന് ഫോര്‍മാറ്റിലും സര്‍ഫ്രാസിനെ മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതായി പാക് മാധ്യമപ്രവര്‍ത്തകനായ സലീം ഖാലിഖ് ട്വീറ്റ് ചെയ്യുന്നു. അടുത്തിടെ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പര ശ്രീലങ്ക തൂത്തുവാരിയിരുന്നു. മുന്‍ നിര താരങ്ങള്‍ ഒന്നുമില്ലാതെ ബി ടീമുമായി എത്തിയ ലങ്ക പോലും പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ വലിയ വിമര്‍ശനം സര്‍ഫ്രാസിനും സംഘത്തിനും എതിരെ ഉയര്‍ന്നു. 

ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ തന്നെ സര്‍ഫ്രാസിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. മിക്കി ആര്‍തറെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും സര്‍ഫ്രാസിനെ നായക സ്ഥാനത്ത് തുടരാന്‍ പിസിബി അനുവദിച്ചു. പക്ഷേ ലോകകപ്പിന് ശേഷവും സര്‍ഫ്രാസിന് ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com