അങ്ങനെ ആ വരള്‍ച്ചയും അവസാനിപ്പിച്ചു, രഹാനെയ്ക്ക് സെഞ്ചുറി; മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

2016 ഒക്ടോബര്‍ എട്ടിന് ന്യൂസിലാന്‍ഡിനെതിരെ 188 റണ്‍സ് ഇന്‍ഡോറില്‍ നേടിയതിന് ശേഷം ഇന്ത്യയില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ രഹാനെയ്ക്ക് കഴിഞ്ഞിരുന്നി
അങ്ങനെ ആ വരള്‍ച്ചയും അവസാനിപ്പിച്ചു, രഹാനെയ്ക്ക് സെഞ്ചുറി; മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

2016ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ മൂന്നക്കം കടന്ന് അജങ്ക്യാ രഹാനെ. റാഞ്ചി ടെസ്റ്റില്‍ 169 പന്തില്‍ നിന്ന് രഹാനെ സെഞ്ചുറി നേടി. രഹാനെയുടെ 11ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ഇന്ത്യന്‍ മണ്ണിലെ നാലാമത്തേയും.

14 ഫോറും ഒരു സിക്‌സുമാണ് രഹാനെയുടെ ബാറ്റില്‍ നിന്നും വന്നത്. 2016 ഒക്ടോബര്‍ എട്ടിന് ന്യൂസിലാന്‍ഡിനെതിരെ 188 റണ്‍സ് ഇന്‍ഡോറില്‍ നേടിയതിന് ശേഷം ഇന്ത്യയില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ രഹാനെയ്ക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷവും 16 ടെസ്റ്റുകളും പിന്നിട്ടാണ് ഒടുവില്‍ നേട്ടം.

ഇന്ത്യന്‍ മണ്ണിലെ രഹാനെയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഏഴെണ്ണം എടുത്തത് വിദേശത്തും. വിന്‍ഡിസ് പര്യടനത്തില്‍ സെഞ്ചുറി നേടി വിദേശത്തെ രണ്ട് വര്‍ഷം നീണ്ട സെഞ്ചുറി വരള്‍ച്ചയും രഹാനെ അവസാനിപ്പിച്ചിരുന്നു.

റാഞ്ചിയില്‍ രോഹിത് ശര്‍മ-രഹാനെ കൂട്ടുകെട്ട് 150 റണ്‍സ് പിന്നിടുകയും ചെയ്തു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് രോഹിത്-രഹാനെ സഖ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കാലാവസ്ഥ ഒന്നാം ദിനം വില്ലനാവുന്നതിന് മുന്‍പ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. റാഞ്ചിയില്‍ 70 പന്തില്‍ നിന്ന് അര്‍ധ ശതകം നേടി ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വേഗമേറിയ ടെസ്റ്റിലെ തന്റെ അര്‍ധശതകവും രഹാനെ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com