ആര് നേടും ഈ വര്‍ഷത്തെ ബാല്ലണ്‍ ഡി ഓര്‍? മെസിയും റൊണാള്‍ഡോയും വാന്‍ഡെയ്ക്കും പട്ടികയില്‍

2019ലെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തിറക്കി
ആര് നേടും ഈ വര്‍ഷത്തെ ബാല്ലണ്‍ ഡി ഓര്‍? മെസിയും റൊണാള്‍ഡോയും വാന്‍ഡെയ്ക്കും പട്ടികയില്‍

പാരിസ്: 2019ലെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തിറക്കി. യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീന നായകനും ബാഴ്‌സലോണ ഇതിഹാസവുമായ ലയണല്‍ മെസി എന്നിവരടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്ന് ഒരുക്കുന്നതാണ് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം. കഴിഞ്ഞ തവണ ലൂക മോഡ്രിച് ആയിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്. 

30 പുരുഷ താരങ്ങള്‍, 20 വനിതാ താരങ്ങള്‍ എന്നിവരാണ് ബാല്ലണ്‍ ഡി ഓറിനായി മത്സരിക്കുന്നത്. കോപ ട്രോഫിക്കുള്ള പുര്‌സകാരത്തിന് പത്ത് താരങ്ങളേയും പുതിയതായി ഉള്‍പ്പെടുത്തിയ യാഷിന്‍ ട്രോഫിക്കായി പത്ത് താരങ്ങളുടേയും പട്ടിക ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്.   

ഈ വര്‍ഷം യൂറോപ്പിലെ മികച്ച താരത്തിന് നല്‍കുന്ന യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡെയ്ക്കായിരുന്നു. വാന്‍ഡെയ്ക്കും പട്ടികയിലുണ്ട്. ഫിഫയുടെ മികച്ച താരത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരം മെസിയും സ്വന്തമാക്കിയിരുന്നു. ബാല്ലണ്‍ ഡി ഓര്‍ ഈ രണ്ട് പേരോ അല്ലെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടുമോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഡിസംബറില്‍ ആകും വിജയികളെ പ്രഖ്യാപിക്കുക.

മെസി, ക്രിസ്റ്റ്യാനോ, വാന്‍ഡെയ്ക്ക് എന്നിവര്‍ക്ക് പുറമെ സാദിയോ മാനെ, സെര്‍ജിയോ അഗ്യുറോ, ഫ്രാങ്കി ഡി ജോങ്, കെയ്‌ലിയന്‍ എംബാപ്പെ, ആന്ദ്രെ ടെര്‍ സ്റ്റിഗന്‍, റഹിം സ്റ്റെര്‍ലിങ്, മത്യാസ് ഡി ലിറ്റ്, കരിം ബെന്‍സെമ, വിനാല്‍ഡം, ലെവന്‍ഡോസ്‌കി, ഗ്രിസ്മാന്‍, ഈഡന്‍ ഹസാദ്, ജാവോ ഫെലിക്‌സ് തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് 15 താരങ്ങള്‍, ലാ ലിഗയില്‍ നിന്ന് ഏഴ്, സീരി എയില്‍ നിന്ന് മൂന്ന്, ലീഗ് വണ്‍, ഡച്ച് ലീഗ്, ബുണ്ടസ് ലീഗ എന്നിവയില്‍ നിന്ന് ഓരോ താരങ്ങള്‍ വീതമാണ് പട്ടികയിലിടം പിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com