ദക്ഷിണാഫ്രിക്കന്‍ ടീം 'നിലാവത്തെ കോഴികളെപ്പോലെ'; പരിഹാസവുമായി മുന്‍ താരങ്ങള്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആരോപണങ്ങളുടെ നടുവില്‍
ദക്ഷിണാഫ്രിക്കന്‍ ടീം 'നിലാവത്തെ കോഴികളെപ്പോലെ'; പരിഹാസവുമായി മുന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആരോപണങ്ങളുടെ നടുവില്‍. ടീമിന്റെ ദയനീയ പ്രകടനത്തില്‍ നിരാശയിലാണ്ട് മുന്‍ താരങ്ങളാണ് രംഗത്തെത്തിയത്.

സുശക്തവും സംഘടിതവുമായ ഇന്ത്യന്‍ സംഘത്തെ നേരിടാന്‍ അയച്ച ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ താരങ്ങളെല്ലാം അഭിപ്രായപ്പെടുന്നു. യുവത്വമുള്ള ടീമാണെങ്കിലും ഒട്ടും പരിചയ സമ്പത്തില്ലാത്ത ഒരു സംഘം കൂടിയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമെന്ന് മുന്‍ താരങ്ങള്‍ വിലയിരുത്തുന്നു.

ഇത്തരമൊരു ടീമിനെ വച്ച് ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ നേരിടുക എന്നത് വളരെ വിഷമകരമായ കാര്യമാണെന്ന് മുന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ക്രിസ്റ്റന്‍ അഭിപ്രായപ്പെട്ടു. എബി ഡിവില്ല്യേഴ്‌സ്, ഹാഷിം അംല പോലെയുള്ള താരങ്ങളുടെ വിരമിക്കലിന് ശേഷം ആ നിലവാരത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ള താരങ്ങളുടെ അഭാവവും ക്രിസ്റ്റന്‍ നിരീക്ഷിക്കുന്നു.

'നിലാവത്തെ കോഴികളെപ്പോലെ' ഓടുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം എന്ന് മുന്‍ ഓണ്‍റൗണ്ടര്‍ ബ്രയാന്‍ മാക്മില്ലന്‍ പരിഹസിച്ചു. ടീമിന് ഒരു പദ്ധതിയുമുണ്ടായിരുന്നില്ല. നയിക്കാനും ആളുണ്ടായില്ല. ടെംപ ബവുമയെ പോലെയുള്ള യുവ താരങ്ങളെ പിടിച്ച് നായകനാക്കാനും മാക്മില്ലന്‍ ആവശ്യപ്പെട്ടു. രാജ്യത്തുള്ള മികച്ച താരങ്ങളില്‍ പലരും ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ന്യൂസിലന്‍ഡിലുമൊക്കെ കളിക്കാന്‍ പോകുകയാണെന്നും മാക്മില്ലന്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com